ഒരു തിരക്കഥ:
ജീവിച്ചിരിക്കുന്നവരോ ചത്തതു കണക്കു ജീവിച്ചിരിക്കുന്നവരുമായൊ യാതൊരു ബന്ധവുമില്ല. തോന്നുന്നെങ്കിൽ തുറന്നു വച്ചിരിക്കുന്ന കണ്ണിന്റെയും കാതിന്റെയും കുഴപ്പമാണ്.
Disclaimer: ഇത് അങ്ങ് കാലിഫോർണിയായിൽ നടന്ന ഒരു സംഭവമാണ്.
കാലിഫോർണിയായിൽ കുരിശു പൊളിയുന്നു.
സീൻ .1
അദ്ദേഹത്തിന്റെ ഓഫിസ് . അദ്ദേഹം കസേരയിൽ ഇരിക്കുന്നു 'അടുത്ത് ഒരു ഉപദേശകൻ' അദ്ദേഹത്തിന്റെ കയ്യിൽ ഒരു ചുവന്ന പേന ''Ac യുടെ താപനില 17 degree celcius.
അദ്ദേഹം :
ആ പറനാറി കലക്ടർ പണി തരുവാണല്ലേ'
ഉപദേശകൻ:
ഒരു പണി തിരിച്ചു വച്ചാലോ
അദ്ദേഹം :
തെളിച്ചു പറയടോ...
ഉപദേശകൻ:
ഒഴിപ്പിക്കാൻ അങ്ങ് സമ്മതിക്കുക
അദ്ദേഹം :
ടോ.... മ്മടെ 50 ഏക്കർ ' താൻ ഒന്നു പോയെ...
ഉപദേശകൻ: അങ്ങ് മുഴുവൻ കേൾക്കണം'
അദ്ദേഹം ശ്രദ്ധിക്കുന്നു 'വീശിക്കൊണ്ട് Ac വീണ്ടും കുറയ്ക്കാൻ ശ്രമിക്കുന്നു 'റിമോട്ട് എടുത്തെറിയുന്നു. അസഹിഷ്ണതയോടെ ശ്രദ്ധിക്കുന്നു ,
ഉപദേശകൻ: ആദ്യം കുരിശങ്ങു പൊളിക്കണം'ആ മണ്ടന് അതുവരെ Full support department കൊടുക്കണം' ചാനല് ആ കാഴ്ച അങ്ങ് മനോഹരമായി എടുത്ത് ഓരോ അഞ്ചു മിനിട്ട് ഇടവിട്ട് കാണിക്കണം.' അവന്റെ മറ്റേടത്തെ പൊളിക്കലും ഒഴിക്കലും അവിടെ കഴിയും' അപലപിച്ച് ഒരു പ്രസ്താവനയും പിന്നെ ശാസനയും '
' അദ്ദേഹം ചാടി എഴുന്നേൽക്കുന്നു. ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഉപദേശക നെ ചേർത്തു പിടിക്കുന്നു 'ഉപദേശകൻ പേന കാമറയിലേക്ക് ചൂണ്ടുന്നു.' പേനയുടെ ചുവപ്പിൽFadeout '
സീൻ ..2
നഗരത്തിലെ 5 Star hotel room .
ഉപദേശകന്റെ ഇടതു കയ്യിൽ വോഡ്ക നിറച്ച ഗ്ലാസ് നെഞ്ചോട് ചേർത്തു പിടി ച്ചിരിക്കുന്നു. വലതു കൈയിൽ നീട്ടി പിടിച്ചിരിക്കുന്ന ചുവന്ന പേന '
ജനാലയിലേക്ക് നോക്കി നിൽക്കുന്ന മറ്റൊരാൾ 'അകലെ നഗരക്കാഴ്ച' ശബ്ദം '
ഉപദേശകൻ' :
ഒരു പണി...' നടന്നാൽ ' അദ്ദേഹത്തിനും പണി '' '' ' കലക്ടർക്കും പണി . ഒരു വെടിക്ക് രണ്ടു പക്ഷി .പ്രശ്നങ്ങളില്ലങ്കിൽ ഉപദേശകൻ വേണ്ടടോ. ഒഴിപ്പിക്കാൻ വന്നിരിക്കുന്നു: അവന്റെ ....#@###*""'*#
നഗരക്കാഴ്ചയിലേക്ക് zoom
(ബാക്കി പ്രതികരണം അറിഞ്ഞിട്ട്)