Wednesday, March 29, 2017

Pompeia effect continues


ഭാര്യമാരെ സംശയത്തിന് അതീതരാക്കി ഒടുവിൽ സീസറിന്  ഭാര്യ ഒന്നെങ്കിലും അവശേഷിക്കുമോ.

അലക്കുകാരെന്റെ വാക്കുകേട്ട് ഭാര്യയെ കാട്ടിലുപേക്ഷിച്ച രാമന്റെ നാടാണല്ലോ.

പ്രത്യക്ഷത്തിൽ  പലതെന്നു തോന്നുമെങ്കിലും  വിഷയം ഒന്ന് തന്നെയാണ്.ലൈംഗിക അരാജകത്വം.

എന്നാണ് മണ്ണിനെയും മനുഷ്യനെയും കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.

അപ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പ് എത്തും. അല്ലെങ്കിൽ തന്നെ അതൊരു തെരഞ്ഞെടുപ്പ് വിഷയം  മാത്രമാണല്ലോ.

Monday, March 27, 2017

മംഗളം ചെയ്‍തത് ഒരു വലിയ കാര്യമാണ്.

മംഗളം ചെയ്‍തത് ഒരു വലിയ കാര്യമാണ്.
അവർ ക്യാമറ തിരിച്ചു വച്ചതു മാധ്യമങ്ങൾക്കു നേരെ തന്നെയാണ്.
ഉടുതുണിയില്ലാതെ നിന്നവർ മുണ്ടു പൊക്കി നിൽക്കുന്നതു കണ്ട അസസ്‌ഥതയിലാണ് .
മംഗളത്തിനെതിരെ മാധ്യമപ്രവത്തകരുടെ വിമർശനങ്ങൾ വായിച്ചു .
അഭിനന്ദനങ്ങൾ .
നിങ്ങളുടെ ആത്മവിമർശനമായി കാണുന്നു .


(വാർത്തകേൾക്കാനുള്ള ആഗ്രഹത്തിൽ ,ചർച്ച കേട്ട് വെറുത്തു ചാനൽ മാറ്റി റിമോട്ടിന്റെ ബട്ടൺ എത്ര പോയി,)

സരിതയുടെ 1 ,2 ,3  കേട്ട് കൈയടിച്ചു റിയാലിറ്റി ഷോയിൽ കൊണ്ടുവന്നു നൃത്തം ചെയ്യിച്ചു ഉൾപുളകം കൊണ്ടവരാണ് നമ്മൾ .

പരിശുദ്ധരും പുണ്യവാന്മാരുമായ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉള്ള മാവേലിനാട്ടിലേക്കുള്ള യാത്രയിൽ മംഗളത്തിന്റെ സംഭാവന അനന്യമാണ്‌.

ഇത് ഒരു താക്കീതാണ്

പാപ്പരാസി സംസ്കാരത്തിനെ വളർത്തിയതിന്റെ .

രണ്ടു കണ്ണ് പോലെ ഇരുവശത്തും കാമറാ കണ്ണുകളുമായി ഒരു ജനത മുഴുവൻ കാത്തിരിക്കുന്ന നാട്.


അത് കൊണ്ട് മാധ്യമ പ്രവർത്തകരും ഇന്നുമുതല് പുണ്യവാന്മാരും പരിശുദ്ധന്മാരും പച്ച വെള്ളം ചവച്ചു കുടിക്കുന്നവരും ആയിത്തീരുന്നത് നന്നായിരിക്കും.

ഇല്ലെങ്കിൽ അടുത്ത ഊഴം നിങ്ങളുടേതാണ്.രാഷ്ട്രീയക്കാരെ മടുത്തു തുടങ്ങുമ്പോൾ മാധ്യമ മത്സരങ്ങളിൽ നിങ്ങളുടെ ക്ലിപ്പും എത്തുന്ന കാലം വിദൂരമല്ല .


പിന്നെ ..ദയവായി മംഗളത്തിൽ നിന്നും ഇതിൽ കുറച്ചു ഒന്നും പ്രതീക്ഷിക്കരുത്.


മ വാരികയിൽ നിന്നും മ ചാനലിലേക്കുള്ള വളർച്ചയിൽ  HD മികവാണ് .


ശശീന്ദ്രൻ ഒരു ഇരയാണ്

പീഡകരുടെ കാലത്തു ഇരക്ക് എന്ത് പ്രസക്തി .


ചുംബന സമരവും അലൻസിയറും ഉള്ളപ്പോൾ ഒരു വേറിട്ട സമരം ആലോചിക്കാവുന്നതാണ്.

ഒരു ദിവസത്തെ ജീവിതം മുഴുവൻ  ഈ  Facebook ഇൽ അങ്ങ് live  ഇട്ടേക്കുക.പിന്നെ ഒളികാമറ എങ്ങനെ വെയ്ക്കും .

സുതാര്യജീവിതം .

#LiveForLife
















Friday, March 17, 2017

ഇപ്പോൾ പറഞ്ഞു പോകുന്നു ,നിങ്ങൾ ഒരു പരാജയമാണ്.എങ്ങനെ ആവരുത് എന്നതിന് ഒരു പാഠവും .







ഒരു സമരരീതി തെറ്റാണെന്നു മനസിലാക്കാൻ  16 വർഷം വേണ്ടിവന്നു.
ലക്ഷ്യത്തിനായി പുതിയ രീതി കണ്ടെടുത്തു .ആദ്യ പരാജയത്തിൽ തന്നെ അതും ഉപേക്ഷിച്ചു.സഹനത്തിന്റെ ഗിന്നസ്സ് വർഷങ്ങൾക്കു മുൻപിൽ തലകുനിക്കുമ്പോഴും ത്യാഗം എന്നത് എന്താണെന്നുള്ള പുനർവായന ആവശ്യമായി വരുന്നു.
പോരാടിയത് സ്വന്തം രാജ്യത്തിന്റെ പട്ടാളത്തിന്റെ കാടത്തത്തിനു എതിരെ.
ആവശ്യപ്പെട്ടത് സ്വന്തം രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനു ഭീഷണി ആകാവുന്ന നടപടിക്കായി.
16 വർഷങ്ങൾ കൊണ്ട് തനിക്കൊപ്പം ഉള്ളവരുടെ ആൾ ബലം അറിയാതെ പോയതിനു കുറ്റംകാണുന്നില്ല .പക്ഷേ എടുത്ത തീരുമാനത്തിനു ഒരു പരാജയത്തിന്റെ ദൂരം എന്നത്  മനസിൽ കണ്ടുവച്ചിരുന്ന ബിംബങ്ങൾ ഉടച്ചു കളഞ്ഞു.

ഇപ്പോൾ പറഞ്ഞു പോകുന്നു ,നിങ്ങൾ ഒരു പരാജയമാണ്.എങ്ങനെ ആവരുത് എന്നതിന് ഒരു പാഠവും .

നിങ്ങൾക്ക് തുടരമായിരുന്നു .രാഷ്ട്രീയത്തിലൂടെ തന്നെ പോരാടമായിരുന്നു .

# acting sidelined.. Realism on scene.

# acting sidelined.. Realism on scene.
എന്റെ ഒരു സുഹൃത്ത് ഒരു സിനിമ എടുക്കുന്നു. 45 വയസുള്ള അന്ധനും ഒരു കോളേജ് പ്രൊഫസറും തമ്മിലുള്ള ആത്‌മ ബന്ധമാണ് പ്രമേയം. അന്ധനായി അഭിനയിക്കാൻ ആഗ്രഹമുള്ളവർ പ്രായവും അന്ധതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി സമീപിക്കുക. കോളജ് പ്രൊഫസ്സറിന്റെ വേഷം ആഗ്രഹിക്കുന്നവർ മേലധികാരിയുടെ സാക്ഷി പത്രവുമായി വരിക.
ഒന്ന് രണ്ടു വെട്ടു സീനിലേക്ക് 2 ഗുണ്ടകളേം വേണമെന്ന് പറയാൻ പറഞ്ഞു

Text Widget

Don’t Quit!
When things go wrong, as they sometimes will,
When the road you're trudging seems all uphill,
When the funds are low, and the debts are high,And you want to smile, but
you have to sigh,
When care is pressing you down a bit,Rest if you must, but don't you
quit.
Life is queer with its twists and turns,As every one of us sometimes
learns,And many a failure turns about,
when he might have won had he stuck it out;Don't give up though the pace
seems slow,You may succeed with another blow.
Success is failure turned
inside out,The silver tint of the clouds of doubt,And you never can tell how
close you are,It may be near when it seems so far;
So stick to the fight when you're hardest hit,It's when things seem worst,
thatYou Must Not Quit.

- C. W. Longenecker

Interview <<== click here



mail id : mannjit@rediffmail.com

favorite site :www.ruralmama.blogspot.com