Thursday, December 15, 2016

Iffk

ബഹുമാനിക്കുന്നതിനു പ്രത്യേക ഇടം വേണമെന്ന ചിന്തയും ഒരു ഫലിതമാണ്

സീറ്റിൽ ചവിട്ടിയും ഇരിക്കുന്നിടത്തു തുപ്പിയും മൂത്രമൊഴിച്ചും ,തോണ്ടിയും മാന്തിയും മദ്യപിച്ചും ...അങ്ങനെ ഉള്ള ഒരു ചെറിയകൂട്ടരുൾപ്പെടുന്ന ഒരു ജന സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ ശാലയും.മേല്പറഞ്ഞവർ നല്ല പങ്കും ഈ വിദ്യാലയങ്ങൾ കടന്നു വന്നവർ തന്നാണ്.സിനിമാശാലയിൽ ദേശീയഗാനം കേൾപ്പിക്കുന്നതിലെ ഔചിത്യം തീരുമാനിക്കുന്ന തലത്തിലേക്ക് ഞാൻ വളർന്നിട്ടിട്ടില്ല.എന്നാൽ ദേശീയഗാനം കേൾപ്പിക്കാൻ കഴിയാത്ത അത്ര ഒരു നീചയിടമല്ല സിനിമാശാല എന്നാണ് ഞാൻ ഉദ്ദേശിച്ചത് 
ഇപ്പോൾ ശരിക്കും ഒരു ദേശീയഗാനമോ പതാകയോ ആവശ്യമില്ലാത്ത ഒരു തലമുറയാണ് നാമെന്നു തോന്നുന്നു..

ബഹുമാനിക്കുന്നതിനു പ്രത്യേക ഇടം വേണമെന്ന ചിന്തയും ഒരു ഫലിതമാണ്.

പഠിപ്പിച്ച സാറിനെ കാണുമ്പൊൾ അങ്ങ് സ്കൂളിൽ വന്നേരു ..ബഹുമാനിക്കാം എന്ന് പറയും പോലെ .

Wednesday, December 14, 2016

ദേശീയഗാനം

ആദരവ് ഒരു തിരിച്ചറിവാണ്.അത് ഒരു ശീലമാണ് .
ആദരവ് പ്രകടിപ്പിക്കുന്നതിന് ഉള്ള ഒരു വഴിയാണ് എഴുന്നേറ്റു നിൽക്കുന്നത്.
വിഷയങ്ങൾ അങ്ങനെ കാടുകയറുമ്പോൾ പറയാനുള്ളത് ഒരു കാര്യം.

സിനിമ കൊട്ടകയിൽ ദേശീയഗാനം കേൾപ്പിക്കുന്നത്‌ ശരിയല്ല എന്ന അഭിപ്രായത്തെ   സംബന്ധിച്ചാണ് .

എഴുന്നേറ്റുനിൽക്കുന്നതു രണ്ടാമത്തെ കാര്യം.

സിനിമ ഒരു കലയാണ് .ഒരുപാടു പേരുടെ സ്വപ്നവും വിയർപ്പും ...
സിനിമ കാണാൻ എത്തുന്നത് ആസ്വാദകരാണ്.കലയും ആസ്വാദകരും ഒത്തു ചേരുന്ന ഒരു വേദിയെ ഇത്ര മോശമായി ചിത്രീകരിക്കേണ്ട .അത്യാവശ്യം ഒരു ദേശീയഗാനം ഒക്കെ കേൾപ്പിക്കാൻ പറ്റുന്ന വിശുദ്ധിയൊക്കെ അവിടേയും ഉണ്ട്,വെറും വഴിവക്കല്ല.

എഴുന്നേറ്റുനില്ക്കുന്നത് ....

അത് വ്യക്തിപരമാണ് ..കോടിയേരി പറഞ്ഞതാണ് ശരി.  52 sec കഴിഞ്ഞു കേറിയാൽ മതി.
ദേശീയഗാനം കേൾക്കുമ്പോൾ ആദരവ് തോന്നുന്നതു ഒരു നല്ല ശീലമാണ് എന്ന് തോന്നുന്നു .

പിന്നെ iffk യിലെ പ്രതിഷേധം .ഒരാൾ ഒരു നോട്ടീസുമായി നിൽക്കുന്നു.എല്ലാവരും അത് നോക്കിനിൽക്കുന്നു .അനന്തരം ചാനലുകാർ അത് നോക്കുന്നു.നോക്കിനിന്നവർ ചാനലുകാരെ നോക്കുന്നു.പിന്നെ കോപ്പി സംഘടിപ്പിക്കുന്നു.ചാനൽ നോക്കി നിൽക്കുന്നു. 52 sec നിൽക്കുന്നതിനുള്ള പ്രതിഷേധം 5 മണിക്കൂർ ..ചാനൽ കൊടുത്ത പണി .

ആദരിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കുന്നതാണ് ശരി.



Saturday, November 26, 2016

മാവോ

റേപ്പ് ചെയ്യുന്നവനെ റേപ്പ് ചെയ്തും കൊലപാതകം ചെയ്യുന്നവനെ കൊലപാതകം ചെയ്തും മോഷ്ടിക്കുന്നവനെ കൊള്ളയടിച്ചും ശിക്ഷിക്കുന്ന സിദ്ധാന്തം.
പോലിസും അത് തന്നെ ചെയ്താൽ എന്താണ് വ്യത്യാസം ,
അത് ഒരു തരം അംഗീകരിക്കൽ തന്നെ അല്ലേ .

ഒരു കാര്യത്തിൽ ഉമ്മൻ ചാണ്ടി സാർ ഭാഗ്യവാനാണ്.അദ്ദേഹം മുഖ്യനായിരുന്ന കാലമായിരുന്നു ഇതെങ്കിൽ എന്താകുമായിരുന്നു പുകിൽ.

കുറഞ്ഞ പക്ഷം ഒരു ഹർത്താൽ miss ആയി ചങ്ങാതീ .

Thursday, November 17, 2016

മോദിജിയെ ഗാന്ധിജി ആക്കുമോ

ഇന്നലത്തെ ബഹുമാന്യനായ വി എസിന്റെ പ്രസ്‌താവന.
നോട്ടുമാറാൻ എത്തിയ  പ്രധാനമന്ത്രിയുടെ അമ്മയുടെ കൈയ്യിൽ മഷി പുരട്ടിയ സംബദ്ധിച് .....
"സ്വന്തം അമ്മയുടെ കൈയ്യിൽ ചാപ്പകുത്തിയ മകനാണ് മോഡി "

ഓരോ അഞ്ചു വർഷവും അച്ഛൻ്റെയും അമ്മയുടേയും അപ്പൂപ്പന്റയും അമ്മുമ്മയുടേയും അമ്മായിഅമ്മയുടേയും അമ്മായിഅപ്പന്റയും കൈയിൽ ചാപ്പകുത്തിച്ച മക്കളാണല്ലോ ഭരിക്കുന്നതും എതിർക്കുന്നതും പ്രസ്താവന ഇറക്കുന്നതും എന്ന് ഓർക്കുമ്പോൾ ഒരു ഇത്‌ .

ഈ കമ്മ്യൂണിസ്റ്റ്കാരെല്ലാരും കൂടി മോദിജിയെ ഗാന്ധിജി ആക്കുമോ എന്നു വീണ്ടും ഒരു ഇത് .

അല്ലാ ....നോട്ട് പ്രശ്നം വന്നപ്പോൾ പട്ടി കടിയും പീഡനവും തീർന്നോ

അല്ലാ ....നോട്ട് പ്രശ്നം വന്നപ്പോൾ പട്ടി കടിയും പീഡനവും തീർന്നോ .എന്നാൽ ബാക്കി നോട്ടു കൂടി അങ്ങ് പിൻവലിച്ചാട്ടെ.

Tuesday, November 15, 2016

500,1000 പഠിപ്പിച്ച പാഠം

1000 വും 500 ഉം പേജുകൾ നിറക്കുന്ന കാലത്തു ഒരു സ്വയം ചിന്ത നല്ലതാണ് .
പാർശ്വവത്കരണമില്ലാത്ത ഇടതും വലതും അല്ലാത്ത സംഘിയും തീവ്രവാദിയും മിതവാദിയും അല്ലാത്ത ഒരാളിന്റെ ചിന്ത കാണാത്ത സമൂഹമാധ്യമങ്ങളിൽ..കുഞ്ഞുങ്ങളുടെ മൊഴിയഴക്‌പോലും രാഷ്ട്രീയത്തിന് ആയുധമാകുമ്പോൾ ...ഞാൻ ഒന്ന് ചിന്തിച്ചോട്ടെ...

1000 വും 500 ഉം അസാധുവാകുന്നു .

 2016 നവംബർ എട്ടാം തിയ്യതി അർദ്ധരാത്രിയിൽ .

ഈ തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഇപ്പോഴാ ആ അസാധുവിനെ പിന്നെ കാണുന്നത് .

അർദ്ധരാത്രിയും എന്റെ മഹാരാജ്യവും തമ്മിൽ അഭേദ്യ ബന്ധം തുടങ്ങുന്നത് 1947 മുതലാണല്ലോ.
പിന്നെ എല്ലാം അർദ്ധരാത്രിയിൽ തന്നെ.

(മാന്യന്മാരുടെ തനി നിറം അർദ്ധരാത്രിയിൽ കാണാമെന്നോ അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ ....ആ പോട്ട് )


കള്ളനോട്ടുകൾ 1000 വും 500 ഉം  ഇപ്പോൾ മാറിയെടുക്കുന്നതു ഒരു 90 ശതമാനവും അസാധ്യമാണ്. ആ അർത്ഥത്തിൽ ഒരു" ഫിനാൻഷ്യൽ സർജിക്കൽ അറ്റാക്ക് "
തന്നെയാണ്.രാജ്യപ്രതിരോധത്തിൽ ഒരു സുപ്രധാന നേട്ടം തന്നെയാണ്.

കള്ളപ്പണവും കള്ളനോട്ടും രണ്ടാണല്ലോ. ആദ്യ കഴുകലിൽ പോകുന്ന അഴുക്ക് ഒക്കെ പോയിട്ടുണ്ട്.കറൻസി ആയി കൈയിൽ കരുതിയിരുന്നവരുടെ മാത്രം .വൻ തോക്കുകൾ ആൻറിവൈറസ് കണ്ടുപിടിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ വെടി ശബ്‍ദം കേട്ടപ്പോൾ ഒന്ന് ഞെട്ടുന്ന സ്വാഭാവിക പ്രതികരണം.



ഇനി നമ്മുടെ ജീവിത പ്രശ്നം (രാഷ്ട്രീയത്തിന് അതീതമായി)

നല്ല ബുദ്ധിമുട്ടായിരുന്നു.കയ്യിൽ ഉണ്ടായാലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ .ഒരു താത്വികമായ അവലോകന ശൈലി ഒന്നുമല്ലങ്കിൽ .ഒരുമാതിരി എവിടുത്തയോ പണി പോലായി."ജീവിതത്തിന്റെ നൈമിഷികത ...നിസാരത ..ഇത്തറേം ഉളളൂ മനുഷ്യന്റെ കാര്യം " എന്നൊക്കെ പറഞ്ഞവരെല്ലാം അടുത്തുള്ള ക്ലിനിക്കിൽ "സർജിക്കൽ ഓപ്പറേഷൻ "ആയി കിടക്കുന്നുണ്ട് .

അതി ജീവനത്തിന്റെ പോരാട്ടം.
"survival  of  the fitness " തിയറിയുടെ പ്രായോഗികത ഓരോ ബാങ്കിന്റെ മുൻപിലും അവതരിക്കപ്പെട്ടു 

കുറച്ചു ചെയ്യാവുന്ന കരുതലുകൾ ചെയ്യാവുന്നതായിരുന്നു .
റേഷൻ കടകളിലൂടേയും സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലൂടേയും വിവേക പൂർവം കറൻസികൾ മാറാൻ സംവിധാനം ഒരുക്കമായിരുന്നു.
ആവശ്യസാധനങ്ങൾക്കായി സാധാരണക്കാർക്ക് വലയേണ്ടി വരുകയില്ലാരുന്നു.
ആശുപത്രികളിൽ ബാങ്കുകളുടെ കൌണ്ടർ ആരംഭിക്കാമായിരുന്നു.ഫെസ്റ്റിവൽ കാലത്തു പരസ്യ കൌണ്ടർ ഇട്ടിരിക്കുന്ന ബാങ്കുകൾക്കു ആഘോഷപൂർവം ചെയ്യാവുന്ന ഒരു സംഗതി .

ഞാൻ അതു വിട്ടു .

സാമ്പത്തിക വിദഗദ്ധന്മാരുടെ ഈറ്റില്ലമായ ഈ കേരളത്തിൽ പോലും വിമർശനത്തിനും സ്തുതിപാടകത്തിനുമല്ലാതെ പരിഹാരത്തിന് വായ തുറക്കുന്ന പാരമ്പര്യമില്ലല്ലോ.

ഒരു യുദ്ധം .

പാലസ്തീൻ ജനതയും,,അഫ്ഗാൻ ജനതയും,

ബംഗ്ലദേശും ശ്രീ ലങ്കയും സുഡാനും റഷ്യയും ഇസ്രയേലും ജപ്പാനും  ..................


ഞാൻ നിങ്ങളെ നമസ്കരിക്കുന്നു .ആദരിക്കുന്നു.

ഞങ്ങൾ എത്ര ദുർബലർ ആണ്.

അപ്രതീക്ഷിതമായ ഒരു ദുരന്തം കൊണ്ട് ശരിയായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജനത.

ഒരു ചെന്നൈ ദുരന്തം പോലും അതി ജീവനത്തിന്റെ പാഠമല്ല .


ഗുരുവായൂരിൽ കണ്ണനെ കാണാൻ ഞാൻ  6  മണിക്കൂർ  നിന്നിട്ടുണ്ട്. രാവിലെ 4 .30  മുതൽ 10 ,30 വരെ.

അയ്യപ്പനെ കാണാൻ 5 മണിക്കൂർ നിന്നിട്ടുണ്ട് ..അങ്ങനെ ഞങ്ങളെ തോൽപിക്കല്ലേ .


പാലിന്റെയും ബിവറേജിന്റെയും സിനിമയുടയും  കാര്യം പറഞ്ഞു ബോറടിപ്പിക്കുന്നില്ല .



പക്ഷേ എനിക്ക് കുറച്ചു കൂടി സാംസ്കാരികത പക്വത വേണ്ടതല്ലേ എന്നൊരു ആശങ്ക,

എരിവെയിലത്തു നിൽക്കുന്ന ട്രാഫിക് പോലീസ്‌കാരനും സെക്യൂരിറ്റിയും കുറച്ചു കൂടി സ്നേഹവും ബഹുമാനവും പരിഗണനയും അർഹിക്കുന്നില്ലേ എന്നൊരു തോന്നൽ.

സൈനികന്റെ കാര്യം ഞാൻ പറയുന്നില്ല.









Thursday, November 10, 2016


Wednesday, November 9, 2016

ദൃശ്യ വേദം

നാടകം,സിനിമ ,കഥകളി,കൂടിയാട്ടം തുടങ്ങി എല്ലാ ദൃശ്യ കലകൾക്കും വേണ്ടി ഒരു മാഗസിൻ .പതിവ് ഗോസ്സിപ്പുകൾക്കും ഉപരിവിപ്ലവത്തിനും അപ്പുറം ഗൗരവപൂർണമായ ഒരു സമീപനമാണ് ദൃശ്യ വേദം മുന്നോട്ടു വെയ്ക്കുന്നത് .25 വർഷങ്ങൾക്ക് അപ്പുറം സജീവമായി സംവദിച്ചു കൊണ്ടിരുന്ന ഒരു മാധ്യമത്തിന്റെ തിരിച്ചു വരവാണിത്.

നാടകകൃത്തും സംവിധായകനുമായ നൂറനാട് സുകു എന്ന പ്രതിഭാശാലിയായ കലാകാരനാണ് എഡിറ്റർ .തൃശൂർ ഡ്രാമ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ശേഷം ശക്തമായി നാടകരംഗത്തു പ്രവർത്തിക്കുന്ന ശ്രീ.നൂറനാട് സുകു നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമയാണ്.വേറിട്ട നാടകസങ്കല്പങ്ങളുമായി പ്രൊഫ്‌ഷണൽ-അമേച്ചർ വേർതിരിവുകൾ ഇല്ലാതെ നല്ല നാടകങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .
ആടയാഭരണങ്ങൾ അഴിച്ചു വെച്ച് അഭിനയത്തിന് പ്രാമുഖ്യം നൽകി അദ്ദേഹം രംഗാവിഷ്കാരം നൽകിയ പ്രൊഫ .നരേന്ദ്രപ്രസാദിന്റെ "മുറജപത്തിനു പോയ രണ്ടു സഞ്ചാരികൾ " 100 ഇൽ ഏറെ വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാവാലം നാരായണപ്പണിക്കറുടെ ഒറ്റയാനും വ്യത്യസ്തമായ അവതരണത്തിലൂടെ ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു .

സ്കൂൾ ഓഫ് ഡ്രാമ ,സിനിമയുടെ ഈറ്റില്ലം ആയ കാലത്തും നാടകത്തെ പ്രണയിച്ചു ശക്തമായി നിന്ന നൂറനാട് സുകു നാടക നവോഥാനത്തിനുള്ള  ഒരു കാരണം കൂടിയാണ്.

ഇന്ത്യ അറിയപ്പെടുന്ന തിയേറ്റർ പ്രവർത്തകനായ നൂറനാട് സുകു ദൃശ്യ വേദത്തിനു ഊർജമാണ് .


വരിക്കാരും വായനക്കാരും ആകുന്നതിനുമൊപ്പം  സുഹൃത്തുക്കളെ കൂടി 

പരിചയപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു 

.നിർദ്ദേശവും സഹായ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് 


മഞ്ജിത്ത്‌ ശിവരാമൻ 
9946440749 
mannjit@rediffmail.com 




അറിയില്ല

പ്രണയം കൊണ്ട് വെന്തുരുകാം ..പക്ഷേ 
പ്രാണൻ വെന്തുരുകുമ്പോൾ പ്രണയിക്കാമോ ..

ഇര

റേപ്പ്  ചെയ്യപ്പെട്ടവളെ ഇര എന്ന് വിളിക്കുന്നിടത്തു തുടങ്ങുന്നു മാപ്പ് അർഹിക്കാത്ത തുടർ പീഡനം . അല്ലെങ്കിൽ പീഡിപ്പിച്ചവനെ നരഭോജി എന്നോ മൃഗം എന്നോ വിളിക്കേണ്ടതാണ് 

അഭിരാജിന്റെ മുൻസിപ്പാലിറ്റി അനുഭവങ്ങൾ

അഭിരാജിന്റെ മുൻസിപ്പാലിറ്റി അനുഭവങ്ങൾ

പ്രിയ സുഹൃത്തും നാടക പ്രവർത്തകനുമായ അഭിരാജ് ശ്രീദേവിക്കുണ്ടായ അനുഭവം അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ



ഒരു ജനന സർട്ടിഫിക്കറ്റിനു അപേക്ഷിക്കണം. അതിപ്പൊ വല്യ കാര്യാണൊ??
മുനിസിപ്പാലിറ്റീന്നാണ് ഇതൊക്കെ തരുന്നത്. ഒന്ന് അത്രേടം വരെ ചെല്ലുക, അവിടുന്ന് തരുന്ന ഒരപേക്ഷ പൂരിപ്പിക്കുക, SSLCടെ ഒരു കോപ്പി, അച്ഛന്റേം അമ്മേ ടേം തിരിച്ചറിയൽ കാർഡ് ഒരോ കോപ്പീം സമാസമം ചേർത്ത് ഒരു മുദ്രപത്രവും ആദ്യ പേജിൽ 5 രൂപ സ്റ്റാമ്പും ഒട്ടിച്ച് ഒരു രെജിസ്റ്റേഡ് പോസ്റ്റ്കാർഡു ആയിട്ട് അങ്ങ്ട് കൊടുക്കുക. അവർ നമ്മളെ ഒന്ന് നോക്കുന്നു, ചിരിക്കുന്നു,അതൊക്കെഒന്ന് പരിശോധിക്കുന്നു, ഫീസടക്കാൻ പറയുന്നു, അടക്കുന്നു, ബാക്കി എല്ലാം അവിടെ കൊടുത്തിട്ടുപോരുന്നു. ഇതാണ് അജണ്ട..
ഞാൻ ഇതേ അജണ്ടയിൽ എല്ലാം കൂടി ചേർത്ത് അവിടെ കൊണ്ടു കൊടുത്തു.. അവിടുന്ന് ഒരു ചിരി.. ഞാനും ഹൈവേൾട്ടേജിൽ സ്റ്റൈൽ ഒരെണ്ണം അങ്ങോട്ടും പാസ്സാക്കി.. മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ അവരെന്റെ ജനന തീയതി കൊടുക്കുന്നു.. നല്ലകാര്യം.. കമ്പ്യൂട്ടറിൽ നിന്ന് ദൃഷ്ടികോൺ മാറ്റി എന്നെ നോക്കിയ ആ മുഖത്ത് പഴേപുഞ്ചിരിയില്ല.. വീണ്ടും കൊടുക്കുന്നു എന്നെ നോക്കുന്നു.. ഞാനും നോക്കുന്നു.. അച്ഛന്റെ അമ്മേടേം പേരു കൊടുക്കുന്നു എന്നെ നോക്കുന്നു ഞാനും നോക്കുന്നു.. ആശുപത്രി പേരു കൊടുക്കുന്നു എന്നെ നോക്കുന്നു ഞാനും നോക്കുന്നു.. സൂഷ്മത,സംശയം,ആകാംഷ,ആശങ്ക എന്നിവ ഓട്ടപ്രദക്ഷിണം നടത്തിയ ആ മുഖം നിസംഗതയോടെ എന്നോടു ആ നഗ്നസത്യം വെളിപ്പെടുത്തി.. ഈ അധികാര പരിധിയിൽ ജനിച്ചിട്ടുള്ളവരുടെയെല്ലാം പേരു മുനിസിപ്പാലിറ്റി ലിസ്റ്റിൽ വരും.. എന്റെ ജനന തീയതി ആ ലിസ്റ്റിലില്ല, എന്റെ പേർ ആ ലിസ്റ്റിലില്ല, എന്റെ മേൽവിലാസം ആ ലിസ്റ്റിലില്ല, ഞാൻ ആ ലിസ്റ്റിലില്ല.. മുനിസിപ്പാലിറ്റി ക്രമത്തിൽ പറഞ്ഞാൽ ഞാൻ ജനിച്ചിട്ടില്ല.. താങ്ക്യൂ. തലച്ചോറിൽ ചിന്തകളുടെ വിസ്ഫോടനം നടക്കുന്നു. അപ്പോൾ ഞാനാരാണ്?? അദിശങ്കരനും വേദവ്യാസനും ശ്രീബുദ്ധനും ഉത്തരം തേടിയ അതേ ചോദ്യം. " ആരാണു ഞാൻ??" അപ്പൊ ഈ ഇരിക്കുന്നത് ഞാനല്ലേ?? അപ്പൊ രാവിലെ വിനായകേട്ടൻ ഫോണിൽ വിളിച്ചത് എന്നെ അല്ല??ഉച്ചക്ക് അമ്മ ആർക്കാണ് ചോറു വിളമ്പിയത്?? അഖിൽചന്ദ്രൻ ചങ്ക് ആരെ കാണാനാണ് വീട്ടിൽ വന്നത്?? വിപിൻ ചങ്ക് എന്നെ അല്ലെ മുനിസിപ്പാലിറ്റിയിൽ കൊണ്ടുവിട്ടത് ??വൈകിട്ട് ഒരു കല്ല്യാണ വീട്ടിൽ പോകണമെന്ന് അച്ഛൻ എന്നോടല്ലേ പറഞ്ഞത്?? പേന ഒന്നു തരുമോയെന്ന് ആ ശാലീന സുന്ദരി ആരോടാണ് ചോദിച്ചത്??
ഇതുവരെ ജനിക്കാത്ത എന്നോടൊ??
മുനിസിപ്പാലിറ്റിക്കു ഞാൻ ജനിച്ചൂന്ന് ഉറപ്പിക്കണമെങ്കിൽ രേഖകൾ വേണം.. ഞാൻ ജനിച്ചു എന്നു "പറയപ്പെടുന്ന" ആശുപത്രീന്നു ഒരു സർട്ടഫികറ്റ്, ലേബർ വാർഡീന്നൊരു സർട്ടിഫിക്കറ്റ് അല്ല രണ്ടെണ്ണം, ഗൈനക് രജിസ്റ്ററിന്റെ പകർപ്പ്, IP രജിസ്റ്റർ ഒന്ന്‌, Case ഷീറ്റ് ഒന്ന്, ഡോക്ടർടെ ഒരു സർട്ടിഫിക്കറ്റ്, കൊച്ചിലെ എന്നെ എടുത്തോണ്ട് നടന്നെന്ന് ആർടേലും ഒരു സാക്ഷ്യപത്രം, അത് വേണമെന്ന് പറഞ്ഞില്ല എന്നാലും എന്റെ ഒരു സമാധാനത്തിനങ്ങ് വാങ്ങിക്കുവാ, പിന്നെ ഞാൻ ജനിച്ചെന്ന് എന്റെ ഒരു സത്യവാങ്ങ്മൂലം. ഞാൻ മരിച്ചിട്ടില്ലാന്നും എന്റെ ഒരു സത്യവാങ്ങ്മൂലം. അത്രേ ഉള്ളു. 
പ്രിയസുഹൃത്തുക്കളെ എന്റെ അസ്തിത്വം തെളിയിക്കാനുള്ള ഓട്ടത്തിലാണു ഞാൻ. .. സൗജന്യമായി ഞാനൊരു ഉപദേശം തരാം,
പ്രിയ കുട്ടികളെ വെറുതെ കളിച്ചു നടക്കാതെ, പ്രിയ വിദ്യർഥികളെ വെറുതെ ഇരുന്നു പഠിക്കാതെ, പ്രിയ ഉദ്യോഗസ്തരെ വെറുതെ ഇരുന്നുജോലി ചെയ്യാതെ, പ്രിയ വൃദ്ധജനങ്ങളെ വെറുതെ സ്മരണകൾ അയവിറക്കാതെ മുനിസിപ്പാലിറ്റിയിലേക്ക് പോകു,..
.. ഒരു പക്ഷേ നാളെ ആരെങ്കിലും നിങ്ങളുടെ മരണ സർട്ടിഫിക്കറ്റിനു ചെന്നാൽ ജനിക്കാത്തൊരാൾക്ക് മരണ സർട്ടിഫിക്കറ്റ് താരാൻ പറ്റാണ്ട് ആദ്യം അവരെ ജനിപ്പിച്ചോണ്ട് വരാൻ പറയും.. ഒരു പ്രശ്നം ഒഴിവാക്കാല്ലൊ!! ഇതുവരെ ജനിക്കാത്തവന്റെ അപേക്ഷ.
നന്ദി

അഭിരാജ് ശ്രീദേവി 

Thursday, October 27, 2016

if you can jump 2 meter...if its the love you can jump 10 meter other wise you will suffer to cross even a meter.

There is no difference between male and female mentally.

Both will love with revenge..
Hate with smile.
And will cheat with out any culprit feelings

Many of them love more than two persons at the same time and  showing the same dangerous possessiveness.


If your love spoil your days..pulling backward your aspirations...obstacle to your destiny......giving back sorrows.,....idle to the actions..and killing your routines ...destruct your social relations....and vanish your dreams,,,,


Remember..its not love..

Its the lust or   the revenge of somebody.


love is peaceful
with aroma
with sweetness
with dreams..
with expectations
with a vision
with energy
with comfort
with care
with tolerance 
with passion
with smile
with inspiration

simply ..if you can jump 2 meter...if its the love you can jump 10 meter

other wise you will suffer to cross even a meter.




................................................................................................

ചതിക്കപ്പെട്ടതോർത്തു കരയരുത് .

സഹിക്കേണ്ടിവന്ന വിശപ്പ് ഓർത്തു കരയാം ..പണം ഇല്ലാത്തതു ഓർത്തു കരയാം....നഷ്ടപ്പെട്ടതോർത്തു കരയാം..മരണം തട്ടിയെടുക്കുന്നതോർത്തു കരയാം..ചതിക്കപ്പെട്ടതോർത്തു കരയരുത് ..അന്തസ്സായി പൊരുതി നിന്ന് ജീവിച്ചു കാണിച്ചുകൊടുക്കണം.

Saturday, October 22, 2016

Realizing

After conquering the mountain i realize..
Conquering in the earlier is the best.

After the tasting the new tea,,
I realize .. in the earlier is the best.

After wet in the new rain..
In the earlier is the best.

After seeing this sea..
 In the earlier is the best.

When going from one to another realizing..
..What in with me
...What i have....
....What my own...
....What in the earlier......The best...yes 
You are  my best companion,,

My real gift of almighty.

Friday, October 21, 2016

golconda ,hyderabad...my snap


my sister on duty


Thursday, October 20, 2016

jayarajan effect

കാര്യം ശരിയാ ..അച്ഛന്റെ അനിയൻ ഒക്കെ തന്നെ.

പക്ഷേ ചിറ്റപ്പാ എന്നെങ്ങാനം വിളിച്ചാൽ കൊന്നു കളയും പന്നി ...


(ഒരു മോനോട് ഒരു ചിറ്റപ്പൻ )

അർണബ് ഗോസ്വാമിക്കു "y " കാറ്റഗറി സെക്യൂരിറ്റി .

അർണബ് ഗോസ്വാമിക്കു "y " കാറ്റഗറി സെക്യൂരിറ്റി .

ഈ നാക്കിന്റെ ഒരു കാര്യം.




അഭിഭാഷകരെ നായ്ക്കൾ എന്ന് സെബാസ്റ്റ്യൻ പോൾ വിളിച്ചെന്ന് ...

അഭിഭാഷകരെ നായ്ക്കൾ എന്ന് സെബാസ്റ്റ്യൻ പോൾ വിളിച്ചെന്ന് ...

അല്ലെങ്കിൽ തന്നെ നായ്ക്കളെ കൊണ്ട് നടക്കാൻ വയ്യ.

ഇനി ഇതു കൂടി അറിഞ്ഞാലുള്ള ഒരു  അവസ്ഥ .

Monday, October 17, 2016

the sea of death

dropping blood
painful blood
deadly blood
piercing blood
drop of love..red blood
drop of sorrow..dropping blood
life of blood
line of blood
line of love...
it creates pictures
pictures of sorrow
pictures of beautiful death
black death with blood read ornaments
that lines creates the current
the current creates the river
river ends in the sea
the sea of death

on the way to munnar


Thursday, October 6, 2016

Wednesday, October 5, 2016

on the harmful effect of tobacco-anton chekov-nooranad suku





കോർപറേറ്റ് സംസ്കാരത്തിന്റെ നേർക്കാഴ്ച.
ഉൽപ്പന്നങ്ങൾ  വിറ്റഴിക്കുന്നതിനു വേണ്ടി കാരുണ്യ പ്രവർത്തനം മറയാക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾക് നേരെ വിരൽ ചൂണ്ടുന്നു.
മോശം ഉൽപ്പന്നം പോലും പരസ്യത്തിന്റെയും മാര്കെറ്റിങ്ങിന്റെയും പിൻ ബലത്തിൽ വിപണി കൈയടക്കുമ്പോൾ ;ഒന്നര നൂറ്റാണ്ടു മുൻപ് വിഖ്യാതനായ റഷ്യൻ എഴുത്തുകാരൻ  ആന്റൺ ചെക്കോവ് എഴുതിയ ഓൺ ദി ഹാംഫുൾ എഫ്ഫക്റ്റ് ഓഫ് ടുബാക്കോ കാലികമാകുന്നു  .കമ്പനി മാനേജ്മെന്റും ജീവനക്കാരനും തമ്മിലുള്ള ബന്ധം ഒരു ഭാര്യാ ഭർതൃ ബന്ധം പോലെ വരച്ചു കാട്ടുന്നു.കോര്പറേറ്റ് ചൂഷണവും പീഡനവും തുറന്നു കാട്ടുന്നു .

ON The harmful effect of tobacco..Anton chekov
translation:bharath murali
Directed by :Nooranad suku
performed by manjith sivaraman



Tuesday, March 29, 2016

decision and destiny

Your Decision Will Be Your Destiny

Saturday, March 12, 2016

kumbasaram

കാമം എന്റെ പ്രണയത്തെ കഴുത്തു ഞെരിച്ചു കൊന്നു .
കറുത്ത ഷൂസിനടിയിൽ ഞെരിഞ്ഞമർന്ന വെളുത്ത പൂവ്
ഇനി അറിയുക ..
പ്രേമത്തിനു മേൽ പടർന്നു കയറുന്ന
കാട്ടുവള്ളിയാണ് കാമം .
വരിഞ്ഞു മുറുക്കി ശ്വാസം നിലയ്ക്കുന്ന
ആലിംഗനം .

chintha


Text Widget

Don’t Quit!
When things go wrong, as they sometimes will,
When the road you're trudging seems all uphill,
When the funds are low, and the debts are high,And you want to smile, but
you have to sigh,
When care is pressing you down a bit,Rest if you must, but don't you
quit.
Life is queer with its twists and turns,As every one of us sometimes
learns,And many a failure turns about,
when he might have won had he stuck it out;Don't give up though the pace
seems slow,You may succeed with another blow.
Success is failure turned
inside out,The silver tint of the clouds of doubt,And you never can tell how
close you are,It may be near when it seems so far;
So stick to the fight when you're hardest hit,It's when things seem worst,
thatYou Must Not Quit.

- C. W. Longenecker

Interview <<== click here



mail id : mannjit@rediffmail.com

favorite site :www.ruralmama.blogspot.com