എങ്കിൽ
എൻ്റെയുള്ളിലൊരാകാശഗോപുരം
പിന്നെ അതിനുള്ളിലൊരു അന്ത:പുരം
ഇമയൊന്നനങ്ങാതെ
മിഴിനീരടരാതെ
രാവിലും പകലിലും നിന്നരികിൽ
കരളിൽ അഗാധതയിൽ
ത്രസിക്കുന്ന മോഹങ്ങൾക്ക്
ഹൃദയതന്ത്രികൾ മീട്ടുന്ന സംഗീതം
ജനാലകൾ തുറന്നതാണ്
വാതിലുകൾ തഴുതിടാതെ
ചങ്ങലകളില്ലാത്ത ലോകം
നിൻ്റെ മിഴിയിണകൾക്കു കാണുവാൻ
നിൻ്റെ വിരൽത്തുമ്പുകൾക്കു മീട്ടുവാൻ
നിൻ്റെ കാലടികൾക്കു ചുവടുവയ്ക്കുവാൻ
അഴിച്ചിട്ട കാർകൂന്തലിനുലഞ്ഞാടുവാൻ
അരുതുകൾ ഇല്ലാത്ത
അതിരുകൾ മാഞ്ഞ കാലവും ലോകവും '
വരിക '' വന്നിരുന്നു കൊൾക.