ആദരവ് ഒരു തിരിച്ചറിവാണ്.അത് ഒരു ശീലമാണ് .
ആദരവ് പ്രകടിപ്പിക്കുന്നതിന് ഉള്ള ഒരു വഴിയാണ് എഴുന്നേറ്റു നിൽക്കുന്നത്.
വിഷയങ്ങൾ അങ്ങനെ കാടുകയറുമ്പോൾ പറയാനുള്ളത് ഒരു കാര്യം.
സിനിമ കൊട്ടകയിൽ ദേശീയഗാനം കേൾപ്പിക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തെ സംബന്ധിച്ചാണ് .
എഴുന്നേറ്റുനിൽക്കുന്നതു രണ്ടാമത്തെ കാര്യം.
സിനിമ ഒരു കലയാണ് .ഒരുപാടു പേരുടെ സ്വപ്നവും വിയർപ്പും ...
സിനിമ കാണാൻ എത്തുന്നത് ആസ്വാദകരാണ്.കലയും ആസ്വാദകരും ഒത്തു ചേരുന്ന ഒരു വേദിയെ ഇത്ര മോശമായി ചിത്രീകരിക്കേണ്ട .അത്യാവശ്യം ഒരു ദേശീയഗാനം ഒക്കെ കേൾപ്പിക്കാൻ പറ്റുന്ന വിശുദ്ധിയൊക്കെ അവിടേയും ഉണ്ട്,വെറും വഴിവക്കല്ല.
എഴുന്നേറ്റുനില്ക്കുന്നത് ....
അത് വ്യക്തിപരമാണ് ..കോടിയേരി പറഞ്ഞതാണ് ശരി. 52 sec കഴിഞ്ഞു കേറിയാൽ മതി.
ദേശീയഗാനം കേൾക്കുമ്പോൾ ആദരവ് തോന്നുന്നതു ഒരു നല്ല ശീലമാണ് എന്ന് തോന്നുന്നു .
പിന്നെ iffk യിലെ പ്രതിഷേധം .ഒരാൾ ഒരു നോട്ടീസുമായി നിൽക്കുന്നു.എല്ലാവരും അത് നോക്കിനിൽക്കുന്നു .അനന്തരം ചാനലുകാർ അത് നോക്കുന്നു.നോക്കിനിന്നവർ ചാനലുകാരെ നോക്കുന്നു.പിന്നെ കോപ്പി സംഘടിപ്പിക്കുന്നു.ചാനൽ നോക്കി നിൽക്കുന്നു. 52 sec നിൽക്കുന്നതിനുള്ള പ്രതിഷേധം 5 മണിക്കൂർ ..ചാനൽ കൊടുത്ത പണി .
ആദരിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കുന്നതാണ് ശരി.
No comments:
Post a Comment