ഒരു സമരരീതി തെറ്റാണെന്നു മനസിലാക്കാൻ 16 വർഷം വേണ്ടിവന്നു.
ലക്ഷ്യത്തിനായി പുതിയ രീതി കണ്ടെടുത്തു .ആദ്യ പരാജയത്തിൽ തന്നെ അതും ഉപേക്ഷിച്ചു.സഹനത്തിന്റെ ഗിന്നസ്സ് വർഷങ്ങൾക്കു മുൻപിൽ തലകുനിക്കുമ്പോഴും ത്യാഗം എന്നത് എന്താണെന്നുള്ള പുനർവായന ആവശ്യമായി വരുന്നു.
പോരാടിയത് സ്വന്തം രാജ്യത്തിന്റെ പട്ടാളത്തിന്റെ കാടത്തത്തിനു എതിരെ.
ആവശ്യപ്പെട്ടത് സ്വന്തം രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനു ഭീഷണി ആകാവുന്ന നടപടിക്കായി.
16 വർഷങ്ങൾ കൊണ്ട് തനിക്കൊപ്പം ഉള്ളവരുടെ ആൾ ബലം അറിയാതെ പോയതിനു കുറ്റംകാണുന്നില്ല .പക്ഷേ എടുത്ത തീരുമാനത്തിനു ഒരു പരാജയത്തിന്റെ ദൂരം എന്നത് മനസിൽ കണ്ടുവച്ചിരുന്ന ബിംബങ്ങൾ ഉടച്ചു കളഞ്ഞു.
ഇപ്പോൾ പറഞ്ഞു പോകുന്നു ,നിങ്ങൾ ഒരു പരാജയമാണ്.എങ്ങനെ ആവരുത് എന്നതിന് ഒരു പാഠവും .
നിങ്ങൾക്ക് തുടരമായിരുന്നു .രാഷ്ട്രീയത്തിലൂടെ തന്നെ പോരാടമായിരുന്നു .
No comments:
Post a Comment