മൗനം മനസിൽ മധുവായ് ഒഴുകി
മധുവിൻ മധുരം കടലായ് നിറയേ
അനുരാഗതിര മൂടി ഉടലാകെ നനയെ
സഖി നീയെൻ ഹൃദയത്തിൽ
പുതു നിലാവാകെ....( മൗനം..)
കടലെന്നും പ്രണയത്തിൻ കര
ദൂരമകലെ.....
തഴുകുന്ന കൈകൾ കവരുന്നു മെല്ലെ...
കടലാഴം നിറയുന്ന പ്രിയമാണ് നിന്നെ ...
പുണരാമിനിയെന്നും ഉടലൊഴിയും വരെയും ( മൗനം .....)
മനമെന്നും മിഴിനീരിൽ ഇമ
ദൂരമരികെ...
നിറയുന്ന കണ്ണിൽ വിടരുന്നു മെല്ലെ
കടലോലോളം വളരുന്ന സുഖമാണ് പിന്നെ
ഉണരാമിനിയെന്നും നിലാവൊഴിയും
മുന്നെ.. (' മൗനം)
No comments:
Post a Comment