ഒരു 3D മൂവിയാണ് താക്കോൽ
അതെ മൂന്ന് തലങ്ങൾ ഉള്ള സിനിമ
1 നന്മയെ കരുതിയ ക്രൂരതകൾ എന്ന വിശേഷണത്തോടെ തന്നെ കടുത്ത ശിക്ഷണത്തിലും അച്ചടക്കത്തിലും മാങ്കുന്നത്ത് അച്ചനാൽ രൂപപ്പെടുന്ന ആ ബ്രോസ് അച്ചനും ' അവർ തമ്മിലുള്ള തീവ്രമായ സ്നേഹവും പറയുന്ന സുന്ദരമായ 'കുടുംബകഥ
2. അവിചാരിതമായി ആ ബ്രോസ് അച്ചന്റെ കയ്യിലെത്തുന്ന ഒരു താക്കോൽ . അതിന്റെ ദുരൂഹതകൾ തിരയുന്ന ഒരു സസ്പൻസ് ത്രില്ലർ
3 പ്രേക്ഷകന്റെ മനസിലാണ് നാടകം എന്നു പറയുമ്പോലെ ഒരായിരം അർത്ഥ തലങ്ങൾ തുറന്നു തരുന്ന ഭാവനയുടെയും ചിന്തകളുടെയും ലോകത്തിലേക്ക് പ്രേക്ഷകനെ ആകർഷിച്ചു കൊണ്ടു പോകുന്ന ഫിലോസഫിക്കൽ മൂവി.
പ്രായഭേതങ്ങളിലൂടെ അഭിനയ സൂക്ഷ്മാംശങ്ങളോടെ മുരളി ഗോപി വിസ്മയിപ്പിക്കുമ്പോൾ അപാരമായ നാട്യ പാടവത്തോടെ ഇന്ദ്രജിത്ത് ഒപ്പം നിൽക്കുന്നു '
കുറുക്കന്റെ ബുദ്ധിയുള്ള തനി കച്ചവടക്കാരൻ ക്ലമന്റായി രഞ്ജി പണിക്കരും സ്വതസിദ്ധമായ ശൈലിയൊടെ നെടുമുടിയും.
സുദേവും റോണിയും ഒരു കഥാപാത്രത്തിന് ഉപരിയായി ചിരപരിചതരെപ്പോലെ മനസിൽ കയറിയിരിക്കുന്നു.
അഭിനയത്തികവുകൊണ്ട് ബാലതാരത്തിനപ്പുറം യുവനടനായി സ്വരാജ്',
ആബ്രോസച്ചന്റെ ബാല്യകാലത്തിലൂടെ .നിഷ്കളങ്ക പ്രണയത്തിലൂടെ, സഹനത്തിന്റെ ഔന്നിത്യത്തിലൂടെ റൂഷ് ഹൃദയം കവരുന്നു, കള്ളനായി കരമനയും,
വിധേയനായ വേലക്കാരനായി ശർമ്മാജിയും അവിസ്മരണീയമാക്കി.
പിന്നെ പ്രിയപ്പെട്ട ടോണിയും '
ആദ്യ സിനിമയിലൂടെ തന്നെ കിരൺജി. നിങ്ങൾ എന്നെ ഒരു ആരാധകനാക്കി '
പത്മരാജനും ഭരതനും ശേഷം ഒരാൾ എന്നല്ല
കിരൺ നിങ്ങളിലൂടെ ഒരു വംശം തുടങ്ങുകയാണ്.
ലാലും ഷാജി കൈലാസും രൺജി പണിക്കരും നെടുമുടിയും ബാലചന്ദ്രനും സുധീർ കരമനയും ഇന്ദ്രജിത്തും മുരളി ഗോപിയും മീരയും റഫീക്ക് അഹമ്മദും ജയചന്ദ്രനും റസൂൽ പൂക്കുട്ടിയും പിന്നെ നമ്മുടെ രാജേഷ് ശർമ്മയും
ക്ലാസ് എന്നല്ലാതെ എന്താണ് വിശേഷണം,
റിലീസിനു മുൻപ് ചിത്രം കാണാൻ തന്ന അവസരത്തെ അംഗീകാരമായി മനസ്സിൽ സൂക്ഷിക്കുന്നു '
നന്ദി.
ക്രിസ്തീയ പശ്ചാത്തലത്തിൽ പറയുന്ന കഥയ്ക്ക് ആ പശ്ചാത്തലത്തിനപ്പുറം ഗുരുശിഷ്യബന്ധത്തിന്റെയും സൂക്ഷ്മമായ വൈകാരിക ബന്ധത്തിന്റെയും ശക്തമായ ഭാഷയുണ്ട്' ഒരു പരിശീലകനും കായികതാരവും പോലെ ''' അച്ചടക്കവും കഠിനമായ വ്യായാമ മുറകളും നിറഞ്ഞ പരിശീലന കാലം പോലെ
മങ്കുന്നത്ത് അച്ചൻ സമൂഹത്തിന്റെ ഗോളിയെ കാവൽക്കാരനെ വാർത്തെടുക്കുകയാണ്.
ഇങ്ങനെയാണോ സെമിനാരികൾ എന്നതിനപ്പുറം ഒരു വ്യക്തിയുടെ മാങ്കുന്നത്ത് അച്ചൻ എന്ന പരിശീലകന്റെ സ്വഭാവസവിശേഷതകൾ എന്ന രീതിയിൽ കാണുമ്പോൾ
സ്ഫടികത്തിലെ ചാക്കോ മാഷിനെ ഓർത്തു പോകുന്നു.
എല്ലാ അച്ഛനും എല്ലാ കണക്കു മാഷും അങ്ങനെയല്ല ''
അതു പോലെ മാങ്കുന്നത്തച്ചനും
മഞ്ജിത്ത് ശിവരാമൻ
No comments:
Post a Comment