Saturday, November 25, 2017
Tuesday, November 14, 2017
കർണന്റെ അമ്മ
വാക്കുകൾ കൊണ്ട് കൊണ്ടാടപ്പെടുന്ന ഒരു വാക്ക്
സഹനവും കരുണയും സ്നേഹവും ആർദ്രതയും നിറഞ്ഞ വാക്ക്
ഒരു ജന്മത്തിന് ജീവൻ നൽകുന്ന ത്യാഗത്തിന്റെ മറുവാക്ക്
പക്ഷേ
കുന്തിയും അമ്മയായിരുന്നു
മക്കൾക്കു വേണ്ടി മകനെ കുരുതി കൊടുത്ത അമ്മ' ''
കൗതുകത്തിനായി കാമമുണർത്തിയവൾ :
പിന്നെ പിടയുന്ന ജീവനെ ഒഴുക്കി കളഞ്ഞവൾ:
ആർദ്രമായ മിഴികളില്ലാതെ
സ്നേഹത്തെ തള്ളിയകറ്റിയവൾ:
ത്യാഗത്തിന്റെ ആടയാഭരണങ്ങൾ
ചാർത്തി നിങ്ങൾ സുന്ദരിയാക്കിയവൾ
വിധിയെന്ന ചുരുക്കെഴുത്തിൽ
ഒരു ബാല്യത്തെ തുല്യത വരുത്തുമ്പോൾ
കിട്ടാത പോയ മാതൃസ്നേഹത്തിന്
ഒരു വിശന്ന കുഞ്ഞു വയറെങ്കിലും പറയും
വെറുതെ ആഘോഷമാക്കുന്ന വാക്ക്
കൂന്തികൾ നിറഞ്ഞ കാലത്തിൽ
'ആശ്രയം കൊടുക്കുന്ന ദയയുടെ പാൽ പകരുന്ന സ്വാർത്ഥതയില്ലാത്ത
സൂതഭഗിനി ...
നീയാണ് അമ്മ:
വാഴ്ത്തണ്ടതും നിന്നെയാണ്.
കവച കുണ്Oലങ്ങൾ അറക്കാനെത്തുന്ന ബന്ധങ്ങളെ
അറിയണം
സൂതഭഗിനി .....
ചെളിയിലാണ്ടരെൻ രഥചക്രമുയർത്തി
തലയുയർത്തി ഞാൻ വരും മുൻപേ
തൊടുക്കും അസ്ത്രത്തിന്റെ പിന്നിൽ
ഒരു രക്ത ബന്ധത്തിന്റെ തിളങ്ങുന്ന കണ്ണുകൾ
ഞാൻ സൂത പുത്രൻ
നുകർന്നപാലിന്റയും ചുമന്ന കാലത്തിന്റെയും കണക്കു തേടുന്ന കുന്തി
സൂതഭഗിനി രാധയാണെന്റെയമ്മ
പിന്നെ
മാതൃസ്നേഹം സ്വാർത്ഥത മെനഞ്ഞ
ചില്ലുകൂട്:
ചുറ്റുപാടിനെ മറക്കുന്ന അന്ധത '
സ്വന്തം എന്നതിലെ അതിവൈകാരികത
നഷ്ടപ്പെടുമെന്നൊർത്തവിഹ്വലത
ഇതൊ ദിവ്യം
അമ്മ: നിങ്ങൾ കൊണ്ടാടുന്ന വെറും വാക്ക്
വിശക്കുന്ന; ആരെന്നറിയാത്ത;
വയറിന് വായിൽ പകരുന്ന സ്നേഹം
അതാണ് ദിവ്യം'
'അമ്മ
നിങ്ങൾ കൊണ്ടാടുന്ന വാക്ക് ..
ആദ്യം അയക്കുന്ന ബാണം:
അതിൻ നേർക്ക് .
ചെളി പുരണ്ട കൈകളിലേക്ക് '
പിന്നെ മതി സ്നേഹം തുടിക്കുന്ന
ഈ ഹൃദയത്തിലേക്ക്.
Tuesday, November 7, 2017
ശൈവം
: മനസു കറുത്തു കനൽ എരിയുമ്പോൾ
നൊമ്പരമാകെ ഉടൽ ഉരുകുമ്പോൾ
അകലെയുണരുമൊരു ഉടുക്കിൻ നാദം: '
ജടയുലയുമൊരു താണ്ഡവ നാദം.. അത് എൻ കൺകളിൽ നിന്നാണെന്ന് എങ്ങനെ ഞാൻ പറയും
: സതി .... നിൻ വിഷാദമൊഴുകും
മിഴിനീർത്തടങ്ങൾക്കുമരികെ
വന്യ താളമുണർത്തുന്ന എൻ
അധര ബാഷ്പമലിയുമ്പോൾ.. '
സഖി' നീ ഉണരുന്നതൊരു നവ
പ്രണയ വസന്തകാലത്തിലേക്ക്: കാലങ്ങൾ ഏറെ മുൻപെ നാമൊന്നായി ''
പിന്നെയീ കാല്പനികത അത് നമ്മുടെ പ്രണയത്തെ ' തരളിതമാക്കാൻ .. ഇമയൊന്നടച്ചാൽ നിൻ അധരത്തിനരികിൽ ചുടുനിശ്വാസം അതെന്റെയല്ലെ '' കര ദൂരമരികെ ഞാൻ പിന്നെ നിൻ ഹൃദയത്തിനുള്ളിലും '
കേവലമല്ല മനുഷ്യ ജന്മം: ശതകോടി ജന്മങ്ങൾക്കൊടുവിൽ നീ എത്തി മനുജ ജന്മത്തിൽ ...
പ്രണയിക്കാം തിരികെ ശൈവ ചൈതന്യത്തിൽ അലിയും വരെ... അറിയുക ദേവി... കർമ്മം മറന്ന പ്രണയമെന്നും വ്യഥ മാത്രം: വൈരാഗ്യയെങ്കിലും എന്റെ പ്രണയം .. ' അഗ്നിയേക്കാൾ തപം '' കാറ്റിനെക്കാൾ ആ വേഗം 'മഞ്ഞും ഉറയും ശൈത്യമെങ്കിലും 'മനമുലയ്ക്കും വികാരം
ജഡയഴിഞ്ഞുലഞ്ഞൊരു താളം'' താണ്ഡവം നിൻ മനമുലച്ചു ദേഹം തിളപ്പിച്ചു കോരിയിട്ടൊരു വികാരക്കനലിൽ: അധര പാനം അമൃതായി രതി യൊരു കടലായി അലയടിച്ചുയരവെ ..'
സഖി നിൻ അഗാധതയിൽ ഞാൻ പൂർണത വരുത്തി അർദ്ധനാരീശ്വരനായി ദർശനം ന ൽകെട്ടയോ
: ചടുലമായ താളം ഉടുക്കിൻ ജൈവ സംഗീതം: ഫണമാർന്ന ഗള സ്ഥലത്തിനപ്പുറം ജ്വലിക്കുന്ന മിഴികൾ ഞാൻ മഹാദേവൻ:
ശൈവ തേജസാർന്ന സത്യം'' മുൻപിൽ നീ ഭ്രമിച്ചു നിന്നത് മായക്കാഴ്ച: പൊയ്മുഖം: നിന്നിലേക്ക് എന്നെ അണയ്ക്കുവാനുള്ള കേവലം നിമിത്തം:
ഞാൻ എന്നു നിനച്ചു നീ ചെയ്തവയൊക്കെ കാലം കഴുകും: ഇനി മിഴി തുറന്നു കാണുക: മനമുണർന്നറിയുക: ഞാൻ ശിവൻ: മൂന്നാം കണ്ണിൽ പുതിയൊരു വിധിയുമായി നിൽക്കവേ :ഇനി അരുത് മിഥ്യകൾക്കൊപ്പം
Wednesday, November 1, 2017
Wednesday, June 14, 2017
എന്തിനാണ് നുണകൾ വിൽക്കുന്നത് ..
എന്തിനാണ് നുണകൾ വിൽക്കുന്നത് ... വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടുമുള്ള നമ്മൾ എന്തിനാണ് പക്ഷം പിടിക്കുന്നത് ' ഗർഭധാരണ സമയത്തെ sex ഒഴിവാക്കുക എന്നത് ഒരു നിയമം അല്ല ' ആയുഷ് മന്ത്രാലയം നൽകിയ ഒരു " ഉപദേശമാണ് " : പാലിക്കാതിരുന്നോളൂ... അത് നമ്മുടെ കാര്യം' പക്ഷേ തെറ്റിദ്ധാരണ പടർത്താതിരിക്കുക: ഇത് ഒരു നിരോധന നിയമം അല്ല '
നമ്മൾ വ്യക്തികളാണ് ' ആരുടെയും ചട്ടുകമല്ല.
സ്വയം ചിന്തിക്കുക ' ... വിരലുകളിൽ തലച്ചോർ വേണ്ടുന്ന കാലമാണ്.'' "
സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പ് തീരുമാനിക്കുന്നത് നമ്മൾ തന്നാണ്. പക്ഷെ അന്യന്റെ ജീവിതം പരിഗണിക്കുന്നത് മര്യാദ '
Read It carefully
No meat, no sex, pure thoughts: Modi's Ayush ministry gives tips to would-be moms for healthy baby
Don't eat meat, say no to sex after conception, avoid bad company, have spiritual thoughts and hang some good and beautiful pictures in your room to have a healthy baby.
This is ministry of Ayush's prescription for pregnant women in India, where 26 million babies are born each year.
The recommendations are part of a booklet called Mother and Child Care, compiled by the government-funded Central Council for Research in Yoga and Naturopathy (CCRYN) under the Ayush ministry, formed in 2014 to promote Indian traditional healing practices.
Pregnant women must
Stay away from desire, anger, attachment, hatred and lust.
Avoid bad company
Be with good people in stable and peaceful conditions only
Hang some good and beautiful pictures in the bedroom, which will affect the child also.
Self study, have spiritual thoughts
Read the life stories of great personalities
Keep calm (Source: Mother & Child Care Through Yoga and Naturopathy, ministry of Ayush )
Experts and rationalists accuse a section of BJP leaders and Hindu right-wing groups of promoting unscientific theories in healthcare and other areas.
Last month, the Jamnagar-based Garbh Vigyan Anusandhan Kendra – allegedly linked to the Rashtriya Swayamsevak Sangh (RSS) – said couples can conceive the "best progeny" through purification, having sex on auspicious days and abstinence after conception.
Yoga guru Ramdev, known to be close to the ruling BJP, faces criticism after one of his companies claimed to have concocted a medicine that ensure a male child for couples who can't conceive.
Union minister Shripad Naik, who released the booked recently ahead of the International Day for Yoga on June 21, said it was published three years ago and is a compilation of yoga practices that are believed to help pregnant women.
"The booklet does not contain any advice on abstaining from sex," the Ayush minister said.
Dr Ishwara N Acharya, director in-charge of the CCRYN, also claimed the booklet does not say that "sex must be avoided".
However, page 14 of the booklet has a paragraph which says,"Pregnant women should detach themselves from desire, anger, attachment, hatredness and lust…(sic)."
"The advice is unscientific. Protein-deficiency malnutrition and anaemia are health concerns for pregnant women and meats are a great source of both protein and iron, which is better absorbed from animal sources than plant sources," said senior gynaecologist and obstetrician Malavika Sabharwal of the Apollo Healthcare Group.
As for sex, if the pregnancy is normal, there is no need for abstinence as the baby in the womb is protected by the amniotic fluid and the uterus muscles.
"Caution is advised during the first trimester when the placenta is low-lying and for complicated pregnancies, where there is a miscarriage risk," said Suneeta Mittal, director of the obstetrics and gynaecology at Fortis Gurgaon.
Some studies show that a mother's stress, anxiety and depression may affect the baby's development.
"Pregnant women need to be happy and instead of being prescriptive about what they should think and do to be happy, we must urge them to do things they enjoy and strongly advise the family be to supportive," Sabharwal added.
Around 44,000 women die of pregnancy-related causes in India each year, official data show. The country's maternal mortality rate – defined as deaths per 100,000 live births – is 167.
(With agency inputs)
Monday, June 12, 2017
വീണ്ടും ഒരു പ്രണയ ഗാനം
വിരഹം... പതിഞ്ഞ മഴച്ചാറ്റലിൽ
നനഞ്ഞൊഴുകീ' ''
ഇരുളിൽ .... നിറയുമീ മിഴിയിണകളിലും
നിലാവലിഞ്ഞീടവേ
മുറിവാർന്നൊരീ ഹൃദയ വീണതൻ
തന്ത്രികൾ
സ്വരമുണൊർന്നൊരാദി താളം
മഴ താളമായി പെയ്യവേ ''
സഖി നിൻ പ്രണയം ആർദ്രമായ്
തലോടവേ..
കാലമേറെയകലേ...' പഴയ യമുനയൊഴുകും കരയിൽ ''
മൃദു തലോടിനാൽ പൂത്തുലയുമൊരു
സ്വര താളകന്യ
'വിഫലമായി കാത്തിരുന്ന വാകമരത്തണലിൽ
ഇറ്റുവീണ നയനനീർ കണങ്ങൾ
ഇന്നും.''വിരഹം.. പതിഞ്ഞ മഴ ചാറ്റലിൽ നനഞ്ഞൊഴുകി
Sunday, May 7, 2017
ഒരു പ്രണയ ഗാനം
മൗനം മനസിൽ മധുവായ് ഒഴുകി
മധുവിൻ മധുരം കടലായ് നിറയേ
അനുരാഗതിര മൂടി ഉടലാകെ നനയെ
സഖി നീയെൻ ഹൃദയത്തിൽ
പുതു നിലാവാകെ....( മൗനം..)
കടലെന്നും പ്രണയത്തിൻ കര
ദൂരമകലെ.....
തഴുകുന്ന കൈകൾ കവരുന്നു മെല്ലെ...
കടലാഴം നിറയുന്ന പ്രിയമാണ് നിന്നെ ...
പുണരാമിനിയെന്നും ഉടലൊഴിയും വരെയും ( മൗനം .....)
മനമെന്നും മിഴിനീരിൽ ഇമ
ദൂരമരികെ...
നിറയുന്ന കണ്ണിൽ വിടരുന്നു മെല്ലെ
കടലോലോളം വളരുന്ന സുഖമാണ് പിന്നെ
ഉണരാമിനിയെന്നും നിലാവൊഴിയും
മുന്നെ.. (' മൗനം)
Friday, April 21, 2017
കാലിഫോർണിയായിൽ കുരിശു പൊളിയുന്നു.
ഒരു തിരക്കഥ:
ജീവിച്ചിരിക്കുന്നവരോ ചത്തതു കണക്കു ജീവിച്ചിരിക്കുന്നവരുമായൊ യാതൊരു ബന്ധവുമില്ല. തോന്നുന്നെങ്കിൽ തുറന്നു വച്ചിരിക്കുന്ന കണ്ണിന്റെയും കാതിന്റെയും കുഴപ്പമാണ്.
Disclaimer: ഇത് അങ്ങ് കാലിഫോർണിയായിൽ നടന്ന ഒരു സംഭവമാണ്.
കാലിഫോർണിയായിൽ കുരിശു പൊളിയുന്നു.
സീൻ .1
അദ്ദേഹത്തിന്റെ ഓഫിസ് . അദ്ദേഹം കസേരയിൽ ഇരിക്കുന്നു 'അടുത്ത് ഒരു ഉപദേശകൻ' അദ്ദേഹത്തിന്റെ കയ്യിൽ ഒരു ചുവന്ന പേന ''Ac യുടെ താപനില 17 degree celcius.
അദ്ദേഹം :
ആ പറനാറി കലക്ടർ പണി തരുവാണല്ലേ'
ഉപദേശകൻ:
ഒരു പണി തിരിച്ചു വച്ചാലോ
അദ്ദേഹം :
തെളിച്ചു പറയടോ...
ഉപദേശകൻ:
ഒഴിപ്പിക്കാൻ അങ്ങ് സമ്മതിക്കുക
അദ്ദേഹം :
ടോ.... മ്മടെ 50 ഏക്കർ ' താൻ ഒന്നു പോയെ...
ഉപദേശകൻ: അങ്ങ് മുഴുവൻ കേൾക്കണം'
അദ്ദേഹം ശ്രദ്ധിക്കുന്നു 'വീശിക്കൊണ്ട് Ac വീണ്ടും കുറയ്ക്കാൻ ശ്രമിക്കുന്നു 'റിമോട്ട് എടുത്തെറിയുന്നു. അസഹിഷ്ണതയോടെ ശ്രദ്ധിക്കുന്നു ,
ഉപദേശകൻ: ആദ്യം കുരിശങ്ങു പൊളിക്കണം'ആ മണ്ടന് അതുവരെ Full support department കൊടുക്കണം' ചാനല് ആ കാഴ്ച അങ്ങ് മനോഹരമായി എടുത്ത് ഓരോ അഞ്ചു മിനിട്ട് ഇടവിട്ട് കാണിക്കണം.' അവന്റെ മറ്റേടത്തെ പൊളിക്കലും ഒഴിക്കലും അവിടെ കഴിയും' അപലപിച്ച് ഒരു പ്രസ്താവനയും പിന്നെ ശാസനയും '
' അദ്ദേഹം ചാടി എഴുന്നേൽക്കുന്നു. ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഉപദേശക നെ ചേർത്തു പിടിക്കുന്നു 'ഉപദേശകൻ പേന കാമറയിലേക്ക് ചൂണ്ടുന്നു.' പേനയുടെ ചുവപ്പിൽFadeout '
സീൻ ..2
നഗരത്തിലെ 5 Star hotel room .
ഉപദേശകന്റെ ഇടതു കയ്യിൽ വോഡ്ക നിറച്ച ഗ്ലാസ് നെഞ്ചോട് ചേർത്തു പിടി ച്ചിരിക്കുന്നു. വലതു കൈയിൽ നീട്ടി പിടിച്ചിരിക്കുന്ന ചുവന്ന പേന '
ജനാലയിലേക്ക് നോക്കി നിൽക്കുന്ന മറ്റൊരാൾ 'അകലെ നഗരക്കാഴ്ച' ശബ്ദം '
ഉപദേശകൻ' :
ഒരു പണി...' നടന്നാൽ ' അദ്ദേഹത്തിനും പണി '' '' ' കലക്ടർക്കും പണി . ഒരു വെടിക്ക് രണ്ടു പക്ഷി .പ്രശ്നങ്ങളില്ലങ്കിൽ ഉപദേശകൻ വേണ്ടടോ. ഒഴിപ്പിക്കാൻ വന്നിരിക്കുന്നു: അവന്റെ ....#@###*""'*#
നഗരക്കാഴ്ചയിലേക്ക് zoom
(ബാക്കി പ്രതികരണം അറിഞ്ഞിട്ട്)
Sunday, April 16, 2017
Sunday, April 2, 2017
വരട്ടുചൊറിയേക്കാൾ മുഖക്കുരുവിനു ചികിത്സിക്കുന്നതാണല്ലോ കാലികം
BSIII വാഹനങ്ങളുടെ നിരോധനം സ്വാഗതം ചെയ്യുന്നു.
വേണാട്, മലബാർ എന്നുള്ള പേരിൽ ഓടുന്ന ഒട്ടുമിക്ക KSRTC ബസുകളും വരുത്തുന്ന അന്തരീക്ഷ മലിനീകരണം ബാക്കി എല്ലാ BSIII വാഹനങ്ങളും കൂടി വരുത്തുന്നതിനേക്കാൾ എന്തധികമാണ്.
വരട്ടുചൊറിയേക്കാൾ മുഖക്കുരുവിനു ചികിത്സിക്കുന്നതാണല്ലോ കാലികം
Wednesday, March 29, 2017
Pompeia effect continues
ഭാര്യമാരെ സംശയത്തിന് അതീതരാക്കി ഒടുവിൽ സീസറിന് ഭാര്യ ഒന്നെങ്കിലും അവശേഷിക്കുമോ.
അലക്കുകാരെന്റെ വാക്കുകേട്ട് ഭാര്യയെ കാട്ടിലുപേക്ഷിച്ച രാമന്റെ നാടാണല്ലോ.
പ്രത്യക്ഷത്തിൽ പലതെന്നു തോന്നുമെങ്കിലും വിഷയം ഒന്ന് തന്നെയാണ്.ലൈംഗിക അരാജകത്വം.
എന്നാണ് മണ്ണിനെയും മനുഷ്യനെയും കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.
അപ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പ് എത്തും. അല്ലെങ്കിൽ തന്നെ അതൊരു തെരഞ്ഞെടുപ്പ് വിഷയം മാത്രമാണല്ലോ.
Monday, March 27, 2017
മംഗളം ചെയ്‍തത് ഒരു വലിയ കാര്യമാണ്.
അവർ ക്യാമറ തിരിച്ചു വച്ചതു മാധ്യമങ്ങൾക്കു നേരെ തന്നെയാണ്.
ഉടുതുണിയില്ലാതെ നിന്നവർ മുണ്ടു പൊക്കി നിൽക്കുന്നതു കണ്ട അസസ്‌ഥതയിലാണ് .
മംഗളത്തിനെതിരെ മാധ്യമപ്രവത്തകരുടെ വിമർശനങ്ങൾ വായിച്ചു .
അഭിനന്ദനങ്ങൾ .
നിങ്ങളുടെ ആത്മവിമർശനമായി കാണുന്നു .
(വാർത്തകേൾക്കാനുള്ള ആഗ്രഹത്തിൽ ,ചർച്ച കേട്ട് വെറുത്തു ചാനൽ മാറ്റി റിമോട്ടിന്റെ ബട്ടൺ എത്ര പോയി,)
സരിതയുടെ 1 ,2 ,3 കേട്ട് കൈയടിച്ചു റിയാലിറ്റി ഷോയിൽ കൊണ്ടുവന്നു നൃത്തം ചെയ്യിച്ചു ഉൾപുളകം കൊണ്ടവരാണ് നമ്മൾ .
പരിശുദ്ധരും പുണ്യവാന്മാരുമായ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉള്ള മാവേലിനാട്ടിലേക്കുള്ള യാത്രയിൽ മംഗളത്തിന്റെ സംഭാവന അനന്യമാണ്.
ഇത് ഒരു താക്കീതാണ്
പാപ്പരാസി സംസ്കാരത്തിനെ വളർത്തിയതിന്റെ .
രണ്ടു കണ്ണ് പോലെ ഇരുവശത്തും കാമറാ കണ്ണുകളുമായി ഒരു ജനത മുഴുവൻ കാത്തിരിക്കുന്ന നാട്.
അത് കൊണ്ട് മാധ്യമ പ്രവർത്തകരും ഇന്നുമുതല് പുണ്യവാന്മാരും പരിശുദ്ധന്മാരും പച്ച വെള്ളം ചവച്ചു കുടിക്കുന്നവരും ആയിത്തീരുന്നത് നന്നായിരിക്കും.
ഇല്ലെങ്കിൽ അടുത്ത ഊഴം നിങ്ങളുടേതാണ്.രാഷ്ട്രീയക്കാരെ മടുത്തു തുടങ്ങുമ്പോൾ മാധ്യമ മത്സരങ്ങളിൽ നിങ്ങളുടെ ക്ലിപ്പും എത്തുന്ന കാലം വിദൂരമല്ല .
പിന്നെ ..ദയവായി മംഗളത്തിൽ നിന്നും ഇതിൽ കുറച്ചു ഒന്നും പ്രതീക്ഷിക്കരുത്.
മ വാരികയിൽ നിന്നും മ ചാനലിലേക്കുള്ള വളർച്ചയിൽ HD മികവാണ് .
ശശീന്ദ്രൻ ഒരു ഇരയാണ്
പീഡകരുടെ കാലത്തു ഇരക്ക് എന്ത് പ്രസക്തി .
ചുംബന സമരവും അലൻസിയറും ഉള്ളപ്പോൾ ഒരു വേറിട്ട സമരം ആലോചിക്കാവുന്നതാണ്.
ഒരു ദിവസത്തെ ജീവിതം മുഴുവൻ ഈ Facebook ഇൽ അങ്ങ് live ഇട്ടേക്കുക.പിന്നെ ഒളികാമറ എങ്ങനെ വെയ്ക്കും .
സുതാര്യജീവിതം .
#LiveForLife
Friday, March 17, 2017
ഇപ്പോൾ പറഞ്ഞു പോകുന്നു ,നിങ്ങൾ ഒരു പരാജയമാണ്.എങ്ങനെ ആവരുത് എന്നതിന് ഒരു പാഠവും .
ഒരു സമരരീതി തെറ്റാണെന്നു മനസിലാക്കാൻ 16 വർഷം വേണ്ടിവന്നു.
ലക്ഷ്യത്തിനായി പുതിയ രീതി കണ്ടെടുത്തു .ആദ്യ പരാജയത്തിൽ തന്നെ അതും ഉപേക്ഷിച്ചു.സഹനത്തിന്റെ ഗിന്നസ്സ് വർഷങ്ങൾക്കു മുൻപിൽ തലകുനിക്കുമ്പോഴും ത്യാഗം എന്നത് എന്താണെന്നുള്ള പുനർവായന ആവശ്യമായി വരുന്നു.
പോരാടിയത് സ്വന്തം രാജ്യത്തിന്റെ പട്ടാളത്തിന്റെ കാടത്തത്തിനു എതിരെ.
ആവശ്യപ്പെട്ടത് സ്വന്തം രാജ്യത്തിന്റെ തന്നെ സുരക്ഷിതത്വത്തിനു ഭീഷണി ആകാവുന്ന നടപടിക്കായി.
16 വർഷങ്ങൾ കൊണ്ട് തനിക്കൊപ്പം ഉള്ളവരുടെ ആൾ ബലം അറിയാതെ പോയതിനു കുറ്റംകാണുന്നില്ല .പക്ഷേ എടുത്ത തീരുമാനത്തിനു ഒരു പരാജയത്തിന്റെ ദൂരം എന്നത് മനസിൽ കണ്ടുവച്ചിരുന്ന ബിംബങ്ങൾ ഉടച്ചു കളഞ്ഞു.
ഇപ്പോൾ പറഞ്ഞു പോകുന്നു ,നിങ്ങൾ ഒരു പരാജയമാണ്.എങ്ങനെ ആവരുത് എന്നതിന് ഒരു പാഠവും .
നിങ്ങൾക്ക് തുടരമായിരുന്നു .രാഷ്ട്രീയത്തിലൂടെ തന്നെ പോരാടമായിരുന്നു .
# acting sidelined.. Realism on scene.
എന്റെ ഒരു സുഹൃത്ത് ഒരു സിനിമ എടുക്കുന്നു. 45 വയസുള്ള അന്ധനും ഒരു കോളേജ് പ്രൊഫസറും തമ്മിലുള്ള ആത്‌മ ബന്ധമാണ് പ്രമേയം. അന്ധനായി അഭിനയിക്കാൻ ആഗ്രഹമുള്ളവർ പ്രായവും അന്ധതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി സമീപിക്കുക. കോളജ് പ്രൊഫസ്സറിന്റെ വേഷം ആഗ്രഹിക്കുന്നവർ മേലധികാരിയുടെ സാക്ഷി പത്രവുമായി വരിക.
ഒന്ന് രണ്ടു വെട്ടു സീനിലേക്ക് 2 ഗുണ്ടകളേം വേണമെന്ന് പറയാൻ പറഞ്ഞു
Text Widget
When things go wrong, as they sometimes will,- C. W. Longenecker
When the road you're trudging seems all uphill,
When the funds are low, and the debts are high,And you want to smile, but
you have to sigh,
When care is pressing you down a bit,Rest if you must, but don't you
quit.
Life is queer with its twists and turns,As every one of us sometimes
learns,And many a failure turns about,
when he might have won had he stuck it out;Don't give up though the pace
seems slow,You may succeed with another blow.
Success is failure turned
inside out,The silver tint of the clouds of doubt,And you never can tell how
close you are,It may be near when it seems so far;
So stick to the fight when you're hardest hit,It's when things seem worst,
thatYou Must Not Quit.