Look at my eyes....that full of the waves....the sorrows
The pain of lost love
The piercing feelings of innocent love...
Look at my checks....the shadow of dippression ...
The paralysed force that leading you to another blessed life.
ശ്മശാനഭൂവിലെ താണ്ഡവം: ചടുല താളം-
ശിഥില മോഹങ്ങളുടെ സിരകൾ അറുത്തരിയുന്ന രുധിര താളം''
മോഹങ്ങളെ അറുത്ത് ഹോമിച്ചു ചാരം അഭിഷേകം ചെയ്യുന്ന വന്യ താളം
ഇനിയൊരു പ്രേമ സൗരഭ്യം പൊഴിക്കുമൊരു പൂമരചുവടുകളിലെ തേനുറ്റസന്ധ്യകളുടെ ആലിംഗനമില്ല.''
അസ്ഥികൾ വെന്തമണം നിറയുമീ ശ്മശാനഭുവിൽ ഞാനന്റെ മുരളിക കൂടി കരിക്കട്ടെ.''
ഉടുക്കിൻ ചടുലതാളത്തിൽ വെന്തുരുക്കട്ടെ എന്റെ പാദങ്ങളും...
സഖി നിൻ അധരം:
പറയൂ... ഞാൻ എന്റെ വൃന്ദാവനത്തിലേക്കി നി
മടങ്ങുക വേണമോ.''
ഈ ശ്മാശാനഭൂമി ?
മൂന്നാം കണ്ണിൽ എനിക്കെന്നെക്കാണണം: പിന്നെ ചാരമായി ഒഴുകിയെൻ ഗംഗയിൽ അമരണം: തീരുമാനിക്കട്ടെ ദേവി
നീ... മൗനം അണിയുക''
ഞാനീ ഏകാന്തമാം ശ്മശാന ശാന്തതയിൽ വൈരാഗിയായി; നിർഗുണ നായി;
ഉരുകിയൊരു ശിലയായി വിഗ്രഹമായി...
പിന്നെ ഒടുവിൽ എൻ മുരളികയുമായി വൃന്ദാവനത്തിൽ നീ അണയുന്ന നാൾ വിഗ്രഹം വിട്ടു ഞാൻ ഒരു ഗന്ധർവനാകാം''
അതു വരയും
ഇളക്കട്ട ജഡ
ഒരു പിൻ വിളിയോർത്തു ഞാൻ നടന്ന വഴികൾ ::
വൃഥാ കാതോർത്തു നിന്ന സന്ധ്യകളും:
ഓടിയടുത്ത് എൻ നെഞ്ചിൽ മുഖമമർത്തി പറയാതെ ചൊല്ലുന്ന കണ്ണുകൾ പറയുന്ന പ്രണയം ... ഇല്ല ഒന്നും
ഞാൻ പോകേണ്ടവൻ
ശ്മശാന താളത്തിന്റെ ഭസ്മധൂളികളിൽ
മരണ താണ്ഡവം ചവിട്ടേണ്ടവൻ നിസാരങ്ങളായ വികാരങ്ങൾ
ഹൃദയം തകർത്ത് ഒഴു കുന്നു
പറക്കട്ടെ ധൂളികൾ
No comments:
Post a Comment