1000 വും 500 ഉം പേജുകൾ നിറക്കുന്ന കാലത്തു ഒരു സ്വയം ചിന്ത നല്ലതാണ് .
പാർശ്വവത്കരണമില്ലാത്ത ഇടതും വലതും അല്ലാത്ത സംഘിയും തീവ്രവാദിയും മിതവാദിയും അല്ലാത്ത ഒരാളിന്റെ ചിന്ത കാണാത്ത സമൂഹമാധ്യമങ്ങളിൽ..കുഞ്ഞുങ്ങളുടെ മൊഴിയഴക്‌പോലും രാഷ്ട്രീയത്തിന് ആയുധമാകുമ്പോൾ ...ഞാൻ ഒന്ന് ചിന്തിച്ചോട്ടെ...
1000 വും 500 ഉം അസാധുവാകുന്നു .
2016 നവംബർ എട്ടാം തിയ്യതി അർദ്ധരാത്രിയിൽ .
ഈ തെരെഞ്ഞെടുപ്പ് കഴിഞ്ഞു ഇപ്പോഴാ ആ അസാധുവിനെ പിന്നെ കാണുന്നത് .
അർദ്ധരാത്രിയും എന്റെ മഹാരാജ്യവും തമ്മിൽ അഭേദ്യ ബന്ധം തുടങ്ങുന്നത് 1947 മുതലാണല്ലോ.
പിന്നെ എല്ലാം അർദ്ധരാത്രിയിൽ തന്നെ.
(മാന്യന്മാരുടെ തനി നിറം അർദ്ധരാത്രിയിൽ കാണാമെന്നോ അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ ....ആ പോട്ട് )
കള്ളനോട്ടുകൾ 1000 വും 500 ഉം ഇപ്പോൾ മാറിയെടുക്കുന്നതു ഒരു 90 ശതമാനവും അസാധ്യമാണ്. ആ അർത്ഥത്തിൽ ഒരു" ഫിനാൻഷ്യൽ സർജിക്കൽ അറ്റാക്ക് "
തന്നെയാണ്.രാജ്യപ്രതിരോധത്തിൽ ഒരു സുപ്രധാന നേട്ടം തന്നെയാണ്.
കള്ളപ്പണവും കള്ളനോട്ടും രണ്ടാണല്ലോ. ആദ്യ കഴുകലിൽ പോകുന്ന അഴുക്ക് ഒക്കെ പോയിട്ടുണ്ട്.കറൻസി ആയി കൈയിൽ കരുതിയിരുന്നവരുടെ മാത്രം .വൻ തോക്കുകൾ ആൻറിവൈറസ് കണ്ടുപിടിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ വെടി ശബ്‍ദം കേട്ടപ്പോൾ ഒന്ന് ഞെട്ടുന്ന സ്വാഭാവിക പ്രതികരണം.
ഇനി നമ്മുടെ ജീവിത പ്രശ്നം (രാഷ്ട്രീയത്തിന് അതീതമായി)
നല്ല ബുദ്ധിമുട്ടായിരുന്നു.കയ്യിൽ ഉണ്ടായാലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ .ഒരു താത്വികമായ അവലോകന ശൈലി ഒന്നുമല്ലങ്കിൽ .ഒരുമാതിരി എവിടുത്തയോ പണി പോലായി."ജീവിതത്തിന്റെ നൈമിഷികത ...നിസാരത ..ഇത്തറേം ഉളളൂ മനുഷ്യന്റെ കാര്യം " എന്നൊക്കെ പറഞ്ഞവരെല്ലാം അടുത്തുള്ള ക്ലിനിക്കിൽ "സർജിക്കൽ ഓപ്പറേഷൻ "ആയി കിടക്കുന്നുണ്ട് .
അതി ജീവനത്തിന്റെ പോരാട്ടം.
"survival of the fitness " തിയറിയുടെ പ്രായോഗികത ഓരോ ബാങ്കിന്റെ മുൻപിലും അവതരിക്കപ്പെട്ടു
കുറച്ചു ചെയ്യാവുന്ന കരുതലുകൾ ചെയ്യാവുന്നതായിരുന്നു .
റേഷൻ കടകളിലൂടേയും സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലൂടേയും വിവേക പൂർവം കറൻസികൾ മാറാൻ സംവിധാനം ഒരുക്കമായിരുന്നു.
ആവശ്യസാധനങ്ങൾക്കായി സാധാരണക്കാർക്ക് വലയേണ്ടി വരുകയില്ലാരുന്നു.
ആശുപത്രികളിൽ ബാങ്കുകളുടെ കൌണ്ടർ ആരംഭിക്കാമായിരുന്നു.ഫെസ്റ്റിവൽ കാലത്തു പരസ്യ കൌണ്ടർ ഇട്ടിരിക്കുന്ന ബാങ്കുകൾക്കു ആഘോഷപൂർവം ചെയ്യാവുന്ന ഒരു സംഗതി .
ഞാൻ അതു വിട്ടു .
സാമ്പത്തിക വിദഗദ്ധന്മാരുടെ ഈറ്റില്ലമായ ഈ കേരളത്തിൽ പോലും വിമർശനത്തിനും സ്തുതിപാടകത്തിനുമല്ലാതെ പരിഹാരത്തിന് വായ തുറക്കുന്ന പാരമ്പര്യമില്ലല്ലോ.
ഒരു യുദ്ധം .
പാലസ്തീൻ ജനതയും,,അഫ്ഗാൻ ജനതയും,
ബംഗ്ലദേശും ശ്രീ ലങ്കയും സുഡാനും റഷ്യയും ഇസ്രയേലും ജപ്പാനും ..................
ഞാൻ നിങ്ങളെ നമസ്കരിക്കുന്നു .ആദരിക്കുന്നു.
ഞങ്ങൾ എത്ര ദുർബലർ ആണ്.
അപ്രതീക്ഷിതമായ ഒരു ദുരന്തം കൊണ്ട് ശരിയായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജനത.
ഒരു ചെന്നൈ ദുരന്തം പോലും അതി ജീവനത്തിന്റെ പാഠമല്ല .
ഗുരുവായൂരിൽ കണ്ണനെ കാണാൻ ഞാൻ 6 മണിക്കൂർ നിന്നിട്ടുണ്ട്. രാവിലെ 4 .30 മുതൽ 10 ,30 വരെ.
അയ്യപ്പനെ കാണാൻ 5 മണിക്കൂർ നിന്നിട്ടുണ്ട് ..അങ്ങനെ ഞങ്ങളെ തോൽപിക്കല്ലേ .
പാലിന്റെയും ബിവറേജിന്റെയും സിനിമയുടയും കാര്യം പറഞ്ഞു ബോറടിപ്പിക്കുന്നില്ല .
പക്ഷേ എനിക്ക് കുറച്ചു കൂടി സാംസ്കാരികത പക്വത വേണ്ടതല്ലേ എന്നൊരു ആശങ്ക,
എരിവെയിലത്തു നിൽക്കുന്ന ട്രാഫിക് പോലീസ്‌കാരനും സെക്യൂരിറ്റിയും കുറച്ചു കൂടി സ്നേഹവും ബഹുമാനവും പരിഗണനയും അർഹിക്കുന്നില്ലേ എന്നൊരു തോന്നൽ.
സൈനികന്റെ കാര്യം ഞാൻ പറയുന്നില്ല.

No comments:
Post a Comment