നാടകം,സിനിമ ,കഥകളി,കൂടിയാട്ടം തുടങ്ങി എല്ലാ ദൃശ്യ കലകൾക്കും വേണ്ടി ഒരു മാഗസിൻ .പതിവ് ഗോസ്സിപ്പുകൾക്കും ഉപരിവിപ്ലവത്തിനും അപ്പുറം ഗൗരവപൂർണമായ ഒരു സമീപനമാണ് ദൃശ്യ വേദം മുന്നോട്ടു വെയ്ക്കുന്നത് .25 വർഷങ്ങൾക്ക് അപ്പുറം സജീവമായി സംവദിച്ചു കൊണ്ടിരുന്ന ഒരു മാധ്യമത്തിന്റെ തിരിച്ചു വരവാണിത്.
നാടകകൃത്തും സംവിധായകനുമായ നൂറനാട് സുകു എന്ന പ്രതിഭാശാലിയായ കലാകാരനാണ് എഡിറ്റർ .തൃശൂർ ഡ്രാമ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ശേഷം ശക്തമായി നാടകരംഗത്തു പ്രവർത്തിക്കുന്ന ശ്രീ.നൂറനാട് സുകു നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമയാണ്.വേറിട്ട നാടകസങ്കല്പങ്ങളുമായി പ്രൊഫ്‌ഷണൽ-അമേച്ചർ വേർതിരിവുകൾ ഇല്ലാതെ നല്ല നാടകങ്ങൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .
ആടയാഭരണങ്ങൾ അഴിച്ചു വെച്ച് അഭിനയത്തിന് പ്രാമുഖ്യം നൽകി അദ്ദേഹം രംഗാവിഷ്കാരം നൽകിയ പ്രൊഫ .നരേന്ദ്രപ്രസാദിന്റെ "മുറജപത്തിനു പോയ രണ്ടു സഞ്ചാരികൾ " 100 ഇൽ ഏറെ വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. കാവാലം നാരായണപ്പണിക്കറുടെ ഒറ്റയാനും വ്യത്യസ്തമായ അവതരണത്തിലൂടെ ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു .
സ്കൂൾ ഓഫ് ഡ്രാമ ,സിനിമയുടെ ഈറ്റില്ലം ആയ കാലത്തും നാടകത്തെ പ്രണയിച്ചു ശക്തമായി നിന്ന നൂറനാട് സുകു നാടക നവോഥാനത്തിനുള്ള ഒരു കാരണം കൂടിയാണ്.
ഇന്ത്യ അറിയപ്പെടുന്ന തിയേറ്റർ പ്രവർത്തകനായ നൂറനാട് സുകു ദൃശ്യ വേദത്തിനു ഊർജമാണ് .
വരിക്കാരും വായനക്കാരും ആകുന്നതിനുമൊപ്പം സുഹൃത്തുക്കളെ കൂടി
പരിചയപ്പെടുത്തണമെന്നു അഭ്യർത്ഥിക്കുന്നു
.നിർദ്ദേശവും സഹായ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്
മഞ്ജിത്ത് ശിവരാമൻ
9946440749
mannjit@rediffmail.com
No comments:
Post a Comment