Wednesday, November 9, 2016

അഭിരാജിന്റെ മുൻസിപ്പാലിറ്റി അനുഭവങ്ങൾ

അഭിരാജിന്റെ മുൻസിപ്പാലിറ്റി അനുഭവങ്ങൾ

പ്രിയ സുഹൃത്തും നാടക പ്രവർത്തകനുമായ അഭിരാജ് ശ്രീദേവിക്കുണ്ടായ അനുഭവം അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ



ഒരു ജനന സർട്ടിഫിക്കറ്റിനു അപേക്ഷിക്കണം. അതിപ്പൊ വല്യ കാര്യാണൊ??
മുനിസിപ്പാലിറ്റീന്നാണ് ഇതൊക്കെ തരുന്നത്. ഒന്ന് അത്രേടം വരെ ചെല്ലുക, അവിടുന്ന് തരുന്ന ഒരപേക്ഷ പൂരിപ്പിക്കുക, SSLCടെ ഒരു കോപ്പി, അച്ഛന്റേം അമ്മേ ടേം തിരിച്ചറിയൽ കാർഡ് ഒരോ കോപ്പീം സമാസമം ചേർത്ത് ഒരു മുദ്രപത്രവും ആദ്യ പേജിൽ 5 രൂപ സ്റ്റാമ്പും ഒട്ടിച്ച് ഒരു രെജിസ്റ്റേഡ് പോസ്റ്റ്കാർഡു ആയിട്ട് അങ്ങ്ട് കൊടുക്കുക. അവർ നമ്മളെ ഒന്ന് നോക്കുന്നു, ചിരിക്കുന്നു,അതൊക്കെഒന്ന് പരിശോധിക്കുന്നു, ഫീസടക്കാൻ പറയുന്നു, അടക്കുന്നു, ബാക്കി എല്ലാം അവിടെ കൊടുത്തിട്ടുപോരുന്നു. ഇതാണ് അജണ്ട..
ഞാൻ ഇതേ അജണ്ടയിൽ എല്ലാം കൂടി ചേർത്ത് അവിടെ കൊണ്ടു കൊടുത്തു.. അവിടുന്ന് ഒരു ചിരി.. ഞാനും ഹൈവേൾട്ടേജിൽ സ്റ്റൈൽ ഒരെണ്ണം അങ്ങോട്ടും പാസ്സാക്കി.. മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിൽ അവരെന്റെ ജനന തീയതി കൊടുക്കുന്നു.. നല്ലകാര്യം.. കമ്പ്യൂട്ടറിൽ നിന്ന് ദൃഷ്ടികോൺ മാറ്റി എന്നെ നോക്കിയ ആ മുഖത്ത് പഴേപുഞ്ചിരിയില്ല.. വീണ്ടും കൊടുക്കുന്നു എന്നെ നോക്കുന്നു.. ഞാനും നോക്കുന്നു.. അച്ഛന്റെ അമ്മേടേം പേരു കൊടുക്കുന്നു എന്നെ നോക്കുന്നു ഞാനും നോക്കുന്നു.. ആശുപത്രി പേരു കൊടുക്കുന്നു എന്നെ നോക്കുന്നു ഞാനും നോക്കുന്നു.. സൂഷ്മത,സംശയം,ആകാംഷ,ആശങ്ക എന്നിവ ഓട്ടപ്രദക്ഷിണം നടത്തിയ ആ മുഖം നിസംഗതയോടെ എന്നോടു ആ നഗ്നസത്യം വെളിപ്പെടുത്തി.. ഈ അധികാര പരിധിയിൽ ജനിച്ചിട്ടുള്ളവരുടെയെല്ലാം പേരു മുനിസിപ്പാലിറ്റി ലിസ്റ്റിൽ വരും.. എന്റെ ജനന തീയതി ആ ലിസ്റ്റിലില്ല, എന്റെ പേർ ആ ലിസ്റ്റിലില്ല, എന്റെ മേൽവിലാസം ആ ലിസ്റ്റിലില്ല, ഞാൻ ആ ലിസ്റ്റിലില്ല.. മുനിസിപ്പാലിറ്റി ക്രമത്തിൽ പറഞ്ഞാൽ ഞാൻ ജനിച്ചിട്ടില്ല.. താങ്ക്യൂ. തലച്ചോറിൽ ചിന്തകളുടെ വിസ്ഫോടനം നടക്കുന്നു. അപ്പോൾ ഞാനാരാണ്?? അദിശങ്കരനും വേദവ്യാസനും ശ്രീബുദ്ധനും ഉത്തരം തേടിയ അതേ ചോദ്യം. " ആരാണു ഞാൻ??" അപ്പൊ ഈ ഇരിക്കുന്നത് ഞാനല്ലേ?? അപ്പൊ രാവിലെ വിനായകേട്ടൻ ഫോണിൽ വിളിച്ചത് എന്നെ അല്ല??ഉച്ചക്ക് അമ്മ ആർക്കാണ് ചോറു വിളമ്പിയത്?? അഖിൽചന്ദ്രൻ ചങ്ക് ആരെ കാണാനാണ് വീട്ടിൽ വന്നത്?? വിപിൻ ചങ്ക് എന്നെ അല്ലെ മുനിസിപ്പാലിറ്റിയിൽ കൊണ്ടുവിട്ടത് ??വൈകിട്ട് ഒരു കല്ല്യാണ വീട്ടിൽ പോകണമെന്ന് അച്ഛൻ എന്നോടല്ലേ പറഞ്ഞത്?? പേന ഒന്നു തരുമോയെന്ന് ആ ശാലീന സുന്ദരി ആരോടാണ് ചോദിച്ചത്??
ഇതുവരെ ജനിക്കാത്ത എന്നോടൊ??
മുനിസിപ്പാലിറ്റിക്കു ഞാൻ ജനിച്ചൂന്ന് ഉറപ്പിക്കണമെങ്കിൽ രേഖകൾ വേണം.. ഞാൻ ജനിച്ചു എന്നു "പറയപ്പെടുന്ന" ആശുപത്രീന്നു ഒരു സർട്ടഫികറ്റ്, ലേബർ വാർഡീന്നൊരു സർട്ടിഫിക്കറ്റ് അല്ല രണ്ടെണ്ണം, ഗൈനക് രജിസ്റ്ററിന്റെ പകർപ്പ്, IP രജിസ്റ്റർ ഒന്ന്‌, Case ഷീറ്റ് ഒന്ന്, ഡോക്ടർടെ ഒരു സർട്ടിഫിക്കറ്റ്, കൊച്ചിലെ എന്നെ എടുത്തോണ്ട് നടന്നെന്ന് ആർടേലും ഒരു സാക്ഷ്യപത്രം, അത് വേണമെന്ന് പറഞ്ഞില്ല എന്നാലും എന്റെ ഒരു സമാധാനത്തിനങ്ങ് വാങ്ങിക്കുവാ, പിന്നെ ഞാൻ ജനിച്ചെന്ന് എന്റെ ഒരു സത്യവാങ്ങ്മൂലം. ഞാൻ മരിച്ചിട്ടില്ലാന്നും എന്റെ ഒരു സത്യവാങ്ങ്മൂലം. അത്രേ ഉള്ളു. 
പ്രിയസുഹൃത്തുക്കളെ എന്റെ അസ്തിത്വം തെളിയിക്കാനുള്ള ഓട്ടത്തിലാണു ഞാൻ. .. സൗജന്യമായി ഞാനൊരു ഉപദേശം തരാം,
പ്രിയ കുട്ടികളെ വെറുതെ കളിച്ചു നടക്കാതെ, പ്രിയ വിദ്യർഥികളെ വെറുതെ ഇരുന്നു പഠിക്കാതെ, പ്രിയ ഉദ്യോഗസ്തരെ വെറുതെ ഇരുന്നുജോലി ചെയ്യാതെ, പ്രിയ വൃദ്ധജനങ്ങളെ വെറുതെ സ്മരണകൾ അയവിറക്കാതെ മുനിസിപ്പാലിറ്റിയിലേക്ക് പോകു,..
.. ഒരു പക്ഷേ നാളെ ആരെങ്കിലും നിങ്ങളുടെ മരണ സർട്ടിഫിക്കറ്റിനു ചെന്നാൽ ജനിക്കാത്തൊരാൾക്ക് മരണ സർട്ടിഫിക്കറ്റ് താരാൻ പറ്റാണ്ട് ആദ്യം അവരെ ജനിപ്പിച്ചോണ്ട് വരാൻ പറയും.. ഒരു പ്രശ്നം ഒഴിവാക്കാല്ലൊ!! ഇതുവരെ ജനിക്കാത്തവന്റെ അപേക്ഷ.
നന്ദി

അഭിരാജ് ശ്രീദേവി 

No comments:


Text Widget

Don’t Quit!
When things go wrong, as they sometimes will,
When the road you're trudging seems all uphill,
When the funds are low, and the debts are high,And you want to smile, but
you have to sigh,
When care is pressing you down a bit,Rest if you must, but don't you
quit.
Life is queer with its twists and turns,As every one of us sometimes
learns,And many a failure turns about,
when he might have won had he stuck it out;Don't give up though the pace
seems slow,You may succeed with another blow.
Success is failure turned
inside out,The silver tint of the clouds of doubt,And you never can tell how
close you are,It may be near when it seems so far;
So stick to the fight when you're hardest hit,It's when things seem worst,
thatYou Must Not Quit.

- C. W. Longenecker

Interview <<== click here



mail id : mannjit@rediffmail.com

favorite site :www.ruralmama.blogspot.com