ജലരേഖ പോലെ
മറയുന്ന സ്വപ്നങ്ങൾ
ഇരുൾമൂടി ആകെ
മായുന്ന കളങ്ങൾ
ഓരോ രാവിലും തെളിയുന്ന താരങ്ങൾ
ഓരോ പകലും ഒഴിയുന്ന മാനം
വിട ചൊല്ലിയെങ്ങോ പൊലിയുന്ന മോഹം
പ്രശ്നോത്തരി ഈ ജീവിത കളങ്ങൾ
ജലരേഖ പോലെ
മറയുന്ന സ്വപ്നങ്ങൾ
ഇരുൾമൂടി ആകെ
മായുന്ന കളങ്ങൾ
വീണ്ടും വിരിയും കൊഴിയുന്ന പൂക്കൾ
വീണ്ടും നിറയും വരളുന്ന കാഴ്ച
ഇമ ചിമ്മിയെങ്ങോ തെളിയുന്ന കാലം
ഒരിക്കലും തോൽക്കാത്ത ജീവിത പാഠം

No comments:
Post a Comment