ഒരു സാധാരണ വക്കീൽ ഗുമസ്തൻ്റെ ജീവിതത്തിൽ അവിചാരിതമായി രണ്ടു ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ ആവിഷ്കാരമാണ് സുഡോക്കുൻ'
കോമഡി സസ്പൻസ് ത്രില്ലറായ ചിത്രത്തിൽ പുതു തലമുറ നായകനായ രഞ്ജി പണിക്കർക്കൊപ്പം
ഇന്ദ്രൻസ് ,നീനാക്കുറുപ്പ്, നാരായണൻകുട്ടി, മുൻഷി രഞ്ജിത്ത്, കിജിൻ എന്നിവർ ക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമ താരങ്ങളടക്കം 52 പുതുതലമുറ നടീനടൻമാരും അണിനിരക്കുന്നു '
പുള്ളി കണക്കൻ്റെ നെഞ്ചോരമല്ലേ പെണ്ണെ എന്ന ഗാനവുമായി ജാസി ഗിഫ്റ്റ് എത്തുന്നുവെന്നത് ഒരു പ്രത്യേകതയാണ്.
അപ്പുവാണ് സംഗീതം
'ജോൺ ബ്രിട്ടോയുടെ സംഗീതത്തിൽ ഹരി മറ്റൊരു ഗാനം പാടിയിരിക്കുന്നു
5 വയസു മുതൽ കാൻസർ രോഗികൾക്കു ചികിത്സാ സഹായത്തിനായി നൃത്തം ചെയ്യുന്ന ചിപ്പി മോൾ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോറിയോഗ്രാഫർ ആകുന്നു എന്നത് ചിത്രീകരണത്തിനു മുൻപേ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.'
അരുൺ ഗോപിനാഥിനൊപ്പം കിർലോസ്കർ കാമറ കൈകാര്യം ചെയ്യുന്നു. അസോസിയേറ്റ് ഡയറക്ടർ മഞ്ജിത്ത് '
ശിവരാമൻ.എഡിറ്റർ: ഹേമന്ത് ഹർഷൻ വസ്ത്രാങ്കാരം: ഭക്തൻ മങ്ങാട്
ഗാനരചന: പുള്ളിക്കണക്കൻ, സജി ശ്രീവൽസം
സംഗീത 4 ക്രിയേഷൻ്റെ ബാനറിൽ സംഗീത സാഗർ നിർമിക്കുന്ന സുഡോക്കുൻ Adv സി.ആർ അജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്നു.
No comments:
Post a Comment