Adv. CR അജയകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുഡോക്കുൻ എന്ന കോമഡി സസ്പൻസ് ത്രില്ലറിൻ്റെ ഓഡിയോ റിലീസ് 16 ജനുവരി 2021 ശനിയാഴ്ച 11.15 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രൻ നിർവ്വഹിച്ചു.
ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ,ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചൽ, പ്രമോദ് പയ്യന്നൂർ, പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്,
പന്തളം ബാലൻ ,സംഗീത സംവിധായകരായ അപ്പു, ജോൺ ബ്രിട്ടോ,നടൻ മുൻഷി രഞ്ജിത്ത്, കോറിയോഗ്രാഫർ ചിപ്പി മോൾ, ഗാനരചയിതാക്കളായ റോയി പുളളിക്കണക്കൻ ,സജി ശ്രീവത്സം ,നിർമാതാവ് സംഗീതാസാഗർ മറ്റ് പിന്നണി പ്രവർത്തകർ പങ്കെടുത്തു, അസോസിയറ്റ് ഡയറക്ടർ മഞ്ജിത്ത് ശിവരാമൻ നന്ദി പ്രകാശിപ്പിച്ചു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി
ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്നു
No comments:
Post a Comment