Saturday, January 16, 2021

Sudokkun audio release

M.jayachandran, Rajeev Anchal,Pramod payyannoor,Pullikanakkan,John Britto,Appu,Saji sreevatsam, manjith sivaraman and adv.CR Ajayakumar

Sudokkun malayalam feature film/സുഡോക്കുൻ മലയാളം ഫീച്ചർ ഫിലിം

ഒരു സാധാരണ വക്കീൽ ഗുമസ്തൻ്റെ ജീവിതത്തിൽ അവിചാരിതമായി രണ്ടു ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ ആവിഷ്കാരമാണ് സുഡോക്കുൻ'
കോമഡി സസ്പൻസ് ത്രില്ലറായ ചിത്രത്തിൽ  പുതു തലമുറ നായകനായ രഞ്ജി പണിക്കർക്കൊപ്പം 
ഇന്ദ്രൻസ് ,നീനാക്കുറുപ്പ്, നാരായണൻകുട്ടി, മുൻഷി രഞ്ജിത്ത്, കിജിൻ എന്നിവർ ക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമ താരങ്ങളടക്കം 52 പുതുതലമുറ നടീനടൻമാരും അണിനിരക്കുന്നു '
പുള്ളി കണക്കൻ്റെ നെഞ്ചോരമല്ലേ പെണ്ണെ എന്ന ഗാനവുമായി ജാസി ഗിഫ്റ്റ്  എത്തുന്നുവെന്നത് ഒരു പ്രത്യേകതയാണ്.
അപ്പുവാണ് സംഗീതം
'ജോൺ ബ്രിട്ടോയുടെ സംഗീതത്തിൽ ഹരി മറ്റൊരു ഗാനം പാടിയിരിക്കുന്നു

5 വയസു മുതൽ കാൻസർ രോഗികൾക്കു ചികിത്സാ സഹായത്തിനായി നൃത്തം ചെയ്യുന്ന ചിപ്പി മോൾ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ  കോറിയോഗ്രാഫർ ആകുന്നു എന്നത് ചിത്രീകരണത്തിനു മുൻപേ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.'

അരുൺ ഗോപിനാഥിനൊപ്പം കിർലോസ്കർ കാമറ കൈകാര്യം ചെയ്യുന്നു. അസോസിയേറ്റ് ഡയറക്ടർ മഞ്ജിത്ത് '
ശിവരാമൻ.എഡിറ്റർ: ഹേമന്ത് ഹർഷൻ വസ്ത്രാങ്കാരം: ഭക്തൻ മങ്ങാട്

ഗാനരചന: പുള്ളിക്കണക്കൻ, സജി ശ്രീവൽസം

സംഗീത 4 ക്രിയേഷൻ്റെ ബാനറിൽ സംഗീത സാഗർ നിർമിക്കുന്ന സുഡോക്കുൻ Adv സി.ആർ അജയകുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്നു.

സുഡോക്കുൻ ഓഡിയോ റിലീസ്


Adv. CR അജയകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സുഡോക്കുൻ എന്ന കോമഡി സസ്പൻസ് ത്രില്ലറിൻ്റെ ഓഡിയോ റിലീസ്  16 ജനുവരി 2021 ശനിയാഴ്ച 11.15 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രൻ നിർവ്വഹിച്ചു.
ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ,ചലച്ചിത്ര സംവിധായകരായ രാജീവ് അഞ്ചൽ, പ്രമോദ് പയ്യന്നൂർ, പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്,
പന്തളം ബാലൻ ,സംഗീത സംവിധായകരായ അപ്പു, ജോൺ ബ്രിട്ടോ,നടൻ മുൻഷി രഞ്ജിത്ത്, കോറിയോഗ്രാഫർ ചിപ്പി മോൾ, ഗാനരചയിതാക്കളായ റോയി പുളളിക്കണക്കൻ ,സജി ശ്രീവത്സം ,നിർമാതാവ് സംഗീതാസാഗർ മറ്റ് പിന്നണി പ്രവർത്തകർ പങ്കെടുത്തു, അസോസിയറ്റ് ഡയറക്ടർ മഞ്ജിത്ത് ശിവരാമൻ നന്ദി പ്രകാശിപ്പിച്ചു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി
ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്നു

Wednesday, January 6, 2021

സുഡോക്കുൻ



ജലരേഖ പോലെ
മറയുന്ന സ്വപ്നങ്ങൾ
ഇരുൾമൂടി ആകെ
മായുന്ന കളങ്ങൾ

ഓരോ രാവിലും തെളിയുന്ന താരങ്ങൾ 
ഓരോ  പകലും   ഒഴിയുന്ന മാനം
വിട ചൊല്ലിയെങ്ങോ പൊലിയുന്ന മോഹം
പ്രശ്നോത്തരി ഈ ജീവിത കളങ്ങൾ

ജലരേഖ പോലെ
മറയുന്ന സ്വപ്നങ്ങൾ
ഇരുൾമൂടി ആകെ
മായുന്ന കളങ്ങൾ

വീണ്ടും  വിരിയും കൊഴിയുന്ന പൂക്കൾ
വീണ്ടും നിറയും   വരളുന്ന കാഴ്ച
ഇമ ചിമ്മിയെങ്ങോ  തെളിയുന്ന കാലം
ഒരിക്കലും തോൽക്കാത്ത ജീവിത പാഠം

Sunday, April 26, 2020

മനസ്വിനിക്ക്

എങ്കിൽ
എൻ്റെയുള്ളിലൊരാകാശഗോപുരം
പിന്നെ അതിനുള്ളിലൊരു അന്ത:പുരം
ഇമയൊന്നനങ്ങാതെ
മിഴിനീരടരാതെ
രാവിലും പകലിലും നിന്നരികിൽ
കരളിൽ അഗാധതയിൽ
ത്രസിക്കുന്ന മോഹങ്ങൾക്ക്
ഹൃദയതന്ത്രികൾ മീട്ടുന്ന സംഗീതം
ജനാലകൾ തുറന്നതാണ്
വാതിലുകൾ തഴുതിടാതെ
ചങ്ങലകളില്ലാത്ത ലോകം
നിൻ്റെ മിഴിയിണകൾക്കു കാണുവാൻ
നിൻ്റെ വിരൽത്തുമ്പുകൾക്കു മീട്ടുവാൻ
നിൻ്റെ കാലടികൾക്കു ചുവടുവയ്ക്കുവാൻ
അഴിച്ചിട്ട കാർകൂന്തലിനുലഞ്ഞാടുവാൻ
അരുതുകൾ ഇല്ലാത്ത
അതിരുകൾ മാഞ്ഞ കാലവും ലോകവും '
വരിക '' വന്നിരുന്നു കൊൾക.

Monday, March 30, 2020

ഭാരതരാജ്ഞി

മാതാവിൻ സ്നേഹം ആഴിയഗാധം
കാരുണ്യമെല്ലാം വിണ്ണിനും മീതെ
എൻ ഭാരത രാജ്ഞി എൻ സ്നേഹ മാതാവേ
നീയെന്നുമെൻ്റെ ആശ്രയരൂപം
            അഴൽ വീഴും വഴികളിൽ നിഴലായി
            അരികിലെന്നും മിഴികളിൽ ദീപമായി
            താപസ ജെറോമിൻ്റെ കാവൽമാതാവേ
            എന്നും ചേർന്നരുളും സ്നേഹ മാതാവേ
മാതാവിൻ സ്നേഹം ആഴിയഗാധം
കാരുണ്യമെല്ലാം വിണ്ണിനും മീതെ
എൻ ഭാരത രാജ്ഞി എൻ സ്നേഹ മാതാവേ
നീയെന്നുമെൻ്റെ ആശ്രയരൂപം
             വിരൽ മീട്ടും നാദങ്ങളിൽ ഗീതമായി
              കരളിലെന്നും വഴികളിൻ മോഹമായ്
              ആശ്രയ ജനത്തിൻ്റെ ലോകമാതാവേ
              എന്നും വാണരുളും ഭാരത മാതാവേ.
'മാതാവിൻ സ്നേഹം ആഴിയഗാധം
കാരുണ്യമെല്ലാം വിണ്ണിനും മീതെ
എൻ ഭാരത രാജ്ഞി എൻ സ്നേഹ മാതാവേ
നീയെന്നുമെൻ്റെ ആശ്രയരൂപം

Monday, March 2, 2020

Bodhi Nadakotsavam

New photos

Thursday, December 5, 2019

താക്കോൽ

ഒരു 3D മൂവിയാണ് താക്കോൽ

അതെ  മൂന്ന് തലങ്ങൾ ഉള്ള സിനിമ
1 നന്മയെ കരുതിയ ക്രൂരതകൾ എന്ന വിശേഷണത്തോടെ തന്നെ കടുത്ത ശിക്ഷണത്തിലും അച്ചടക്കത്തിലും മാങ്കുന്നത്ത് അച്ചനാൽ രൂപപ്പെടുന്ന ആ ബ്രോസ് അച്ചനും '  അവർ തമ്മിലുള്ള തീവ്രമായ സ്നേഹവും പറയുന്ന സുന്ദരമായ 'കുടുംബകഥ
2. അവിചാരിതമായി ആ ബ്രോസ് അച്ചന്റെ കയ്യിലെത്തുന്ന ഒരു താക്കോൽ . അതിന്റെ ദുരൂഹതകൾ തിരയുന്ന ഒരു സസ്പൻസ് ത്രില്ലർ
3 പ്രേക്ഷകന്റെ മനസിലാണ് നാടകം എന്നു പറയുമ്പോലെ ഒരായിരം അർത്ഥ തലങ്ങൾ തുറന്നു തരുന്ന ഭാവനയുടെയും ചിന്തകളുടെയും ലോകത്തിലേക്ക് പ്രേക്ഷകനെ ആകർഷിച്ചു കൊണ്ടു പോകുന്ന ഫിലോസഫിക്കൽ മൂവി.


പ്രായഭേതങ്ങളിലൂടെ അഭിനയ സൂക്ഷ്മാംശങ്ങളോടെ മുരളി ഗോപി വിസ്മയിപ്പിക്കുമ്പോൾ അപാരമായ നാട്യ പാടവത്തോടെ ഇന്ദ്രജിത്ത് ഒപ്പം നിൽക്കുന്നു '
കുറുക്കന്റെ ബുദ്ധിയുള്ള തനി കച്ചവടക്കാരൻ ക്ലമന്റായി രഞ്ജി പണിക്കരും സ്വതസിദ്ധമായ ശൈലിയൊടെ നെടുമുടിയും.
സുദേവും റോണിയും ഒരു കഥാപാത്രത്തിന് ഉപരിയായി ചിരപരിചതരെപ്പോലെ  മനസിൽ കയറിയിരിക്കുന്നു.
അഭിനയത്തികവുകൊണ്ട്  ബാലതാരത്തിനപ്പുറം യുവനടനായി സ്വരാജ്',

ആബ്രോസച്ചന്റെ ബാല്യകാലത്തിലൂടെ  .നിഷ്കളങ്ക പ്രണയത്തിലൂടെ, സഹനത്തിന്റെ ഔന്നിത്യത്തിലൂടെ റൂഷ്  ഹൃദയം കവരുന്നു, കള്ളനായി കരമനയും,
വിധേയനായ വേലക്കാരനായി ശർമ്മാജിയും അവിസ്മരണീയമാക്കി.
പിന്നെ പ്രിയപ്പെട്ട ടോണിയും '


ആദ്യ സിനിമയിലൂടെ തന്നെ കിരൺജി. നിങ്ങൾ എന്നെ ഒരു ആരാധകനാക്കി '

പത്മരാജനും ഭരതനും ശേഷം ഒരാൾ എന്നല്ല
കിരൺ നിങ്ങളിലൂടെ ഒരു വംശം തുടങ്ങുകയാണ്.


ലാലും ഷാജി കൈലാസും രൺജി പണിക്കരും നെടുമുടിയും ബാലചന്ദ്രനും സുധീർ കരമനയും ഇന്ദ്രജിത്തും മുരളി ഗോപിയും മീരയും റഫീക്ക് അഹമ്മദും ജയചന്ദ്രനും റസൂൽ പൂക്കുട്ടിയും പിന്നെ നമ്മുടെ രാജേഷ് ശർമ്മയും

ക്ലാസ് എന്നല്ലാതെ എന്താണ് വിശേഷണം,

റിലീസിനു മുൻപ് ചിത്രം കാണാൻ തന്ന അവസരത്തെ അംഗീകാരമായി മനസ്സിൽ സൂക്ഷിക്കുന്നു '
നന്ദി.



ക്രിസ്തീയ പശ്ചാത്തലത്തിൽ പറയുന്ന കഥയ്ക്ക് ആ പശ്ചാത്തലത്തിനപ്പുറം ഗുരുശിഷ്യബന്ധത്തിന്റെയും സൂക്ഷ്മമായ വൈകാരിക ബന്ധത്തിന്റെയും  ശക്തമായ ഭാഷയുണ്ട്' ഒരു പരിശീലകനും കായികതാരവും പോലെ ''' അച്ചടക്കവും കഠിനമായ വ്യായാമ മുറകളും നിറഞ്ഞ പരിശീലന കാലം പോലെ

മങ്കുന്നത്ത് അച്ചൻ സമൂഹത്തിന്റെ ഗോളിയെ കാവൽക്കാരനെ വാർത്തെടുക്കുകയാണ്.

ഇങ്ങനെയാണോ സെമിനാരികൾ എന്നതിനപ്പുറം ഒരു വ്യക്തിയുടെ മാങ്കുന്നത്ത് അച്ചൻ എന്ന പരിശീലകന്റെ സ്വഭാവസവിശേഷതകൾ എന്ന രീതിയിൽ കാണുമ്പോൾ
സ്ഫടികത്തിലെ ചാക്കോ മാഷിനെ ഓർത്തു പോകുന്നു.
എല്ലാ അച്ഛനും എല്ലാ കണക്കു മാഷും അങ്ങനെയല്ല ''
അതു പോലെ മാങ്കുന്നത്തച്ചനും

മഞ്ജിത്ത് ശിവരാമൻ

Sunday, September 16, 2018

Short film

Your
FEAR
and of mine

Sunday, February 25, 2018

പൂവാക..

ഇടവഴിയിലൂടെ ഏകനായി
അലസമായ് ആലോലമായ് വന്നൊരു '
കാറ്റിൽ പൂമണം
ആരുടേയോ തൊടിയിൽ വസന്തമായ്
വാക പൂത്തുലഞ്ഞു നിന്നു '
ഒന്നു തൊടാനൊ ഒരു പൂവിറുക്കാനോ
ആവില്ല എന്നറിയാം
പക്ഷേ കാറ്റിന് ഈ പൂമണം നൽകി
ചില്ലകളുലച്ചു നിന്നതല്ലേ ,
ഞാൻ ഒന്നു കണ്ടോട്ടെ... ഗന്ധമറിഞ്ഞോട്ടെ:,,,
ഒന്നും പറയാതെ പിൻതിരിഞ്ഞു നോക്കാതെ... ഏകനായ് ...
അലസമായ് പോയിടാം.''
ഈ പൂമണം കാറ്റിനു നൽകില്ലെങ്കിൽ'

Saturday, February 24, 2018

പിന്നിലായി ഒരു മധുവും

ഇന്നലെ
വിശന്നു കാടിറങ്ങിയ ആനയെ കൊന്നു.
ഇന്ന്  ആളെയും.
ഉണ്ടുറങ്ങുന്ന മനുഷ്യാ
നിന്റെ ഉറക്കം 'ഇനി പോകും
നിന്റെ സ്വപ്നങ്ങൾ വേട്ടയാടപ്പെടും
കാടിറങ്ങി വരുന്നത്
കൊമ്പനും നരിയും സിംഹവും കാട്ടുപോത്തും മാനുംപുലിയും
പിന്നിലായി ഒരു മധുവും'

Wednesday, February 21, 2018

ശ്മശാനഭൂവിലെ താണ്ഡവം: ചടുല താളം-

Look at my eyes....that full of the waves....the sorrows

The pain of lost love

The piercing feelings of innocent love...

Look at my checks....the shadow of dippression ...

The paralysed force that leading you to another blessed life.

ശ്മശാനഭൂവിലെ താണ്ഡവം: ചടുല താളം-

ശിഥില മോഹങ്ങളുടെ സിരകൾ അറുത്തരിയുന്ന രുധിര താളം''

മോഹങ്ങളെ അറുത്ത് ഹോമിച്ചു ചാരം അഭിഷേകം ചെയ്യുന്ന വന്യ താളം
ഇനിയൊരു പ്രേമ സൗരഭ്യം പൊഴിക്കുമൊരു പൂമരചുവടുകളിലെ തേനുറ്റസന്ധ്യകളുടെ ആലിംഗനമില്ല.''

അസ്ഥികൾ വെന്തമണം നിറയുമീ ശ്മശാനഭുവിൽ ഞാനന്റെ മുരളിക കൂടി കരിക്കട്ടെ.''

ഉടുക്കിൻ ചടുലതാളത്തിൽ വെന്തുരുക്കട്ടെ എന്റെ പാദങ്ങളും...

സഖി നിൻ അധരം:

പറയൂ... ഞാൻ എന്റെ വൃന്ദാവനത്തിലേക്കി നി

മടങ്ങുക വേണമോ.''

ഈ ശ്മാശാനഭൂമി ?

മൂന്നാം കണ്ണിൽ എനിക്കെന്നെക്കാണണം: പിന്നെ ചാരമായി ഒഴുകിയെൻ ഗംഗയിൽ അമരണം: തീരുമാനിക്കട്ടെ ദേവി

നീ... മൗനം അണിയുക''

ഞാനീ ഏകാന്തമാം ശ്മശാന ശാന്തതയിൽ വൈരാഗിയായി; നിർഗുണ നായി; 

ഉരുകിയൊരു ശിലയായി വിഗ്രഹമായി...


പിന്നെ  ഒടുവിൽ എൻ മുരളികയുമായി വൃന്ദാവനത്തിൽ നീ അണയുന്ന നാൾ വിഗ്രഹം വിട്ടു ഞാൻ ഒരു ഗന്ധർവനാകാം''

അതു വരയും

ഇളക്കട്ട ജഡ
ഒരു പിൻ വിളിയോർത്തു ഞാൻ നടന്ന വഴികൾ ::
വൃഥാ കാതോർത്തു നിന്ന സന്ധ്യകളും:
ഓടിയടുത്ത് എൻ നെഞ്ചിൽ മുഖമമർത്തി  പറയാതെ ചൊല്ലുന്ന കണ്ണുകൾ പറയുന്ന പ്രണയം ... ഇല്ല ഒന്നും

ഞാൻ  പോകേണ്ടവൻ
ശ്മശാന താളത്തിന്റെ ഭസ്മധൂളികളിൽ
മരണ താണ്ഡവം ചവിട്ടേണ്ടവൻ നിസാരങ്ങളായ വികാരങ്ങൾ

ഹൃദയം തകർത്ത് ഒഴു കുന്നു
പറക്കട്ടെ ധൂളികൾ

Tuesday, February 20, 2018

രാധക്ക്

അറിയുന്നു രാധേ 
നിന്നയെൻ ഹൃദയ തന്ത്രിതൻ  താളമായ് ,
എന്നോമൽ സ്വപ്നങ്ങളായ് 
നടനം കഴിഞ്ഞു ഒരു  തലോടലായ് 
നിന്നെ തിരഞ്ഞു 
നിറകണ്ണുകളോടെ തളർന്നു .
എന്റെ വിരഹം 
നിന്നെക്കുറിച്ചു പറയാതുരുകി .
എന്റെ ചേലകൾ  ഭംഗിയിൽ 
ആടികുഴഞ്ഞതും നിർത്താതെ 
ആടിയുലഞ്ഞതും  രാധേ ...
നിന്റെ ചുടുചുംബനം മാത്രം 
കരുതി ,അറിയാതെ നീ പോയി.
കല്പമാം നോവിന്റെ കഠിനമാം 
കാരണം രാധേ ,നീ മാത്രമായിരുന്നു.

മധുരയ്ക്ക് പോയതു  ദുരവസ്ഥ 
കല്പിത വിധിയുടെ അനുതാളമൊന്നിൽ 
ഉരുകി ഒരുനോക്കുകാണുവാൻ 
തിരയവേ ..അകലെ മാറി ഒളിച്ചുനിന്നതും 
എൻ രഥചക്രമറിയാതെ നിൻ മുൻപിൽ നിശ്ചലം 
നിന്നിട്ടും അരികെ വരാതെ അകലേക്ക് മറഞ്ഞതും.

ഞാൻ കണ്ണനറിയാതെ നീ ഒന്നും 
ഓമനിച്ചില്ല ,മൂടിവച്ചില്ല .
നിഴൽ പോലെ ...നിശ്വാസമായ് ..

നിന്നെ പുണർന്നൊരായിരം മാരുതി കൈകളാൽ 
വാരിയെടുത്തോമനിച്ചതും  രാധേ 
നീയറിയാതെ പോയി.


ഒരായിരം ഗോപികൾ മധു മധുരം 
ചുണ്ടിൽ നിറയ്ക്കുവാൻ കൊതി പൂണ്ടു 
നില്കുമാ ഗോകുലവാതിലിൻ 
അകത്തളങ്ങളിൽ നിറകണ്ണുമായ്‌ 
തകരുന്ന പ്രണയമോഹങ്ങളിൽ 
ഞാൻ കണ്ണൻ അറിയാതെ നിസ്സംഗനായി 
നിൽക്കുമ്പോഴും 

എന്റെ ചിരിയുടെ പൊരുൾ നിന്റെ 
പ്രണയതാപമതിലുരുകി  
ഞാനിപ്പോഴും നില്കുന്നു .

രാധേ ....
നീയാണെൻ പ്രണയം .നീ മാത്രം..
മറ്റെല്ലാം കാലമൊരുക്കുന്ന നാടക തിരശീല 
വീഴുമ്പോൾ മറയുന്ന നാട്യം.
രാധേ ..അറിയാതെ പോയത് നീ മാത്രം .
എന്റെ പ്രണയക്കടലിന്റെയാഴം .


 നിന്റെ നെടുവീർപ്പുകളിൽ 
അടർന്നു വീണൊരാ മിഴിപ്പൂക്കളിൽ നനഞ്ഞു 
നിനവിൽ നിറവിൽ നിന്നെ മാത്രം നിനച്ചു 
വീണ്ടുമീ ജന്മം വിടര്ന്നു .
കാലമൊരുക്കിയ തെറ്റുകൾ തിരുത്തുവാൻ 
കാലമേറെ കഴിഞ്ഞിട്ടും .
ഇനി ബാക്കി നൽകാനൊരു ദൂതില്ല .
സഖി നിൻ പ്രണയം ..എനിക്കുള്ള ദാഹം.
നിന്റെ ചടുലമാം മോഹങ്ങൾ 
സ്വാർത്ഥമാം കല്പന...
വരിക ..ദയയോടെ പ്രണയമോടെ 
ചേർന്നുറങ്ങുക ..നടനം കഴിഞ്ഞു 
തളർന്നൊരീ നെഞ്ചിന്റെ ചൂടേറ്റുണരുക 
ഇനിയുള്ള കാലം,




Virus-free. www.avast.com

Saturday, November 25, 2017

Sivakasi

Sivakasi

Tuesday, November 14, 2017

കർണന്റെ അമ്മ

അമ്മ
വാക്കുകൾ കൊണ്ട് കൊണ്ടാടപ്പെടുന്ന ഒരു വാക്ക്
സഹനവും കരുണയും സ്നേഹവും ആർദ്രതയും നിറഞ്ഞ വാക്ക്
ഒരു ജന്മത്തിന് ജീവൻ നൽകുന്ന ത്യാഗത്തിന്റെ മറുവാക്ക്
പക്ഷേ
കുന്തിയും അമ്മയായിരുന്നു
മക്കൾക്കു വേണ്ടി മകനെ കുരുതി കൊടുത്ത അമ്മ' ''
കൗതുകത്തിനായി കാമമുണർത്തിയവൾ :
പിന്നെ പിടയുന്ന ജീവനെ ഒഴുക്കി കളഞ്ഞവൾ:
ആർദ്രമായ മിഴികളില്ലാതെ
സ്നേഹത്തെ തള്ളിയകറ്റിയവൾ:
ത്യാഗത്തിന്റെ ആടയാഭരണങ്ങൾ
ചാർത്തി നിങ്ങൾ സുന്ദരിയാക്കിയവൾ
വിധിയെന്ന ചുരുക്കെഴുത്തിൽ
ഒരു ബാല്യത്തെ തുല്യത വരുത്തുമ്പോൾ
കിട്ടാത പോയ മാതൃസ്നേഹത്തിന്
ഒരു വിശന്ന കുഞ്ഞു വയറെങ്കിലും പറയും
വെറുതെ ആഘോഷമാക്കുന്ന വാക്ക്
കൂന്തികൾ നിറഞ്ഞ കാലത്തിൽ
'ആശ്രയം കൊടുക്കുന്ന ദയയുടെ പാൽ പകരുന്ന സ്വാർത്ഥതയില്ലാത്ത
സൂതഭഗിനി ...
നീയാണ് അമ്മ:
വാഴ്ത്തണ്ടതും നിന്നെയാണ്.
കവച കുണ്Oലങ്ങൾ അറക്കാനെത്തുന്ന ബന്ധങ്ങളെ
അറിയണം
സൂതഭഗിനി .....

ചെളിയിലാണ്ടരെൻ രഥചക്രമുയർത്തി
തലയുയർത്തി ഞാൻ വരും മുൻപേ
തൊടുക്കും അസ്ത്രത്തിന്റെ പിന്നിൽ
ഒരു രക്ത ബന്ധത്തിന്റെ തിളങ്ങുന്ന കണ്ണുകൾ
ഞാൻ സൂത പുത്രൻ
നുകർന്നപാലിന്റയും ചുമന്ന കാലത്തിന്റെയും കണക്കു തേടുന്ന കുന്തി
സൂതഭഗിനി രാധയാണെന്റെയമ്മ
പിന്നെ
മാതൃസ്നേഹം സ്വാർത്ഥത മെനഞ്ഞ
ചില്ലുകൂട്:
 ചുറ്റുപാടിനെ മറക്കുന്ന അന്ധത '
സ്വന്തം എന്നതിലെ അതിവൈകാരികത
നഷ്ടപ്പെടുമെന്നൊർത്തവിഹ്വലത
ഇതൊ ദിവ്യം
അമ്മ: നിങ്ങൾ കൊണ്ടാടുന്ന വെറും വാക്ക്
വിശക്കുന്ന; ആരെന്നറിയാത്ത;
വയറിന് വായിൽ പകരുന്ന സ്നേഹം
അതാണ് ദിവ്യം'
'അമ്മ
നിങ്ങൾ കൊണ്ടാടുന്ന വാക്ക് ..
ആദ്യം അയക്കുന്ന ബാണം:
അതിൻ നേർക്ക് .
ചെളി പുരണ്ട കൈകളിലേക്ക് '
പിന്നെ മതി സ്നേഹം തുടിക്കുന്ന
ഈ ഹൃദയത്തിലേക്ക്.

Tuesday, November 7, 2017

ശൈവം

: മനസു കറുത്തു കനൽ എരിയുമ്പോൾ
നൊമ്പരമാകെ ഉടൽ ഉരുകുമ്പോൾ
അകലെയുണരുമൊരു ഉടുക്കിൻ നാദം: '
ജടയുലയുമൊരു താണ്ഡവ നാദം.. അത് എൻ കൺകളിൽ നിന്നാണെന്ന് എങ്ങനെ ഞാൻ പറയും
: സതി .... നിൻ വിഷാദമൊഴുകും
മിഴിനീർത്തടങ്ങൾക്കുമരികെ
വന്യ താളമുണർത്തുന്ന എൻ
അധര ബാഷ്പമലിയുമ്പോൾ.. '
സഖി' നീ ഉണരുന്നതൊരു നവ
പ്രണയ വസന്തകാലത്തിലേക്ക്: കാലങ്ങൾ ഏറെ മുൻപെ  നാമൊന്നായി ''
പിന്നെയീ കാല്പനികത അത് നമ്മുടെ പ്രണയത്തെ ' തരളിതമാക്കാൻ ..  ഇമയൊന്നടച്ചാൽ നിൻ അധരത്തിനരികിൽ ചുടുനിശ്വാസം അതെന്റെയല്ലെ '' കര ദൂരമരികെ ഞാൻ  പിന്നെ നിൻ ഹൃദയത്തിനുള്ളിലും '
കേവലമല്ല  മനുഷ്യ ജന്മം: ശതകോടി ജന്മങ്ങൾക്കൊടുവിൽ നീ എത്തി മനുജ ജന്മത്തിൽ ...
പ്രണയിക്കാം തിരികെ ശൈവ ചൈതന്യത്തിൽ അലിയും വരെ... അറിയുക ദേവി... കർമ്മം മറന്ന പ്രണയമെന്നും വ്യഥ മാത്രം: വൈരാഗ്യയെങ്കിലും എന്റെ പ്രണയം .. ' അഗ്നിയേക്കാൾ തപം '' കാറ്റിനെക്കാൾ ആ വേഗം 'മഞ്ഞും ഉറയും ശൈത്യമെങ്കിലും 'മനമുലയ്ക്കും വികാരം
ജഡയഴിഞ്ഞുലഞ്ഞൊരു താളം'' താണ്ഡവം നിൻ മനമുലച്ചു ദേഹം തിളപ്പിച്ചു കോരിയിട്ടൊരു വികാരക്കനലിൽ: അധര പാനം അമൃതായി രതി യൊരു കടലായി അലയടിച്ചുയരവെ ..'
സഖി നിൻ അഗാധതയിൽ ഞാൻ പൂർണത വരുത്തി അർദ്ധനാരീശ്വരനായി  ദർശനം ന ൽകെട്ടയോ
: ചടുലമായ താളം ഉടുക്കിൻ ജൈവ സംഗീതം: ഫണമാർന്ന ഗള സ്ഥലത്തിനപ്പുറം ജ്വലിക്കുന്ന മിഴികൾ ഞാൻ മഹാദേവൻ:
ശൈവ തേജസാർന്ന സത്യം'' മുൻപിൽ നീ ഭ്രമിച്ചു നിന്നത് മായക്കാഴ്ച: പൊയ്മുഖം: നിന്നിലേക്ക് എന്നെ അണയ്ക്കുവാനുള്ള കേവലം നിമിത്തം:
ഞാൻ എന്നു നിനച്ചു നീ ചെയ്തവയൊക്കെ കാലം കഴുകും: ഇനി മിഴി തുറന്നു കാണുക: മനമുണർന്നറിയുക: ഞാൻ ശിവൻ: മൂന്നാം കണ്ണിൽ പുതിയൊരു വിധിയുമായി നിൽക്കവേ :ഇനി അരുത് മിഥ്യകൾക്കൊപ്പം

Wednesday, November 1, 2017


Text Widget

Don’t Quit!
When things go wrong, as they sometimes will,
When the road you're trudging seems all uphill,
When the funds are low, and the debts are high,And you want to smile, but
you have to sigh,
When care is pressing you down a bit,Rest if you must, but don't you
quit.
Life is queer with its twists and turns,As every one of us sometimes
learns,And many a failure turns about,
when he might have won had he stuck it out;Don't give up though the pace
seems slow,You may succeed with another blow.
Success is failure turned
inside out,The silver tint of the clouds of doubt,And you never can tell how
close you are,It may be near when it seems so far;
So stick to the fight when you're hardest hit,It's when things seem worst,
thatYou Must Not Quit.

- C. W. Longenecker

Interview <<== click here



mail id : mannjit@rediffmail.com

favorite site :www.ruralmama.blogspot.com